നബിദിനം ആഘോഷിച്ചു

   പാറക്കാട്: റൗളത്തുല്‍ ഹിദായ മദ്രസയുടെ കീഴില്‍ വിപുലമായ രീതിയില്‍ നബിദിനം ആഘോഷിച്ചു. ഫെബ്രുവരി പ്രന്ത്രണ്ടിന് ഞായറാഴ്ച്ച രാവിലെ ഏഴര മണിക്ക് പതാക ഉയര്‍ത്തലോടെ പരിപാടികള്‍ക്ക് തുടക്കമായി. ദഫ് മുട്ടിന്റെ അകമ്പടിയോട് കൂടി നടന്ന ഘോഷയാത്രയില്‍ വിദ്ധ്യാര്‍ത്ഥികളും നാട്ടുകാരും അണിനിരന്നു. മഹല്ലിന്റെ നാനാ മുക്കിലും വളരെ ആവേശത്തോടെ മധുര പലഹാരങ്ങള്‍ നല്‍കിയുള്ള വന്‍ സ്വീകരണമാണ് ഘോഷയാത്രക്ക് ലഭിച്ചത്. ഉച്ചക്ക് ശേഷം  മൌലിദ് പാരായണവും അന്നദാനവും നടന്നു. വൈകുന്നേരം നടന്ന കുട്ടികളുടെ സമാപന സമ്മേളനം മരക്കാര്‍ ഉസ്താദ് ഉദ്ഘാനം ചെയ്തു. തുടര്‍ന്ന് വിദ്ധ്യാര്‍ത്ഥികളുടെ ഇമ്പമാര്‍ന്ന മദ്‌ഹ് ഗാനങ്ങള്‍, പ്രസംഗം, കഥാപ്രസംഗം, സംഭാഷണം, ദഫ് മുട്ട് എന്നിവ സ്റ്റേജില്‍ അരങ്ങേറി. കഴിഞ്ഞ അദ്ധ്യയന വര്‍ഷം പൊതു പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരം ചെയ്തു. സഹിദ് ഫൈസി, സുലൈമാന്‍ അന്‍‌വരി  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.   

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ബാവാ..അക്ഷര ത്തെറ്റ്.ആവര്‍ത്തിക്കാതിരിക്കുക....

Post a Comment