ഐ. ടി. ദുരുപയോഗങ്ങളും ദുരന്തങ്ങളും: ഹംസ അഞ്ച് മുക്ക് നാളെ ചെറുപുത്തൂരില്‍

    ചെറുപുത്തൂര്‍: ഐ. ടി. ദുരുപയോഗങ്ങളും ദുരന്തങ്ങളും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു. ഞായറാഴ്ച ഉച്ചക്ക് 2:30ന്  ചെറുപത്തൂര്‍ എ.എം.എല്‍.പി. സ്കൂളില്‍ വെച്ച സംഘടിപ്പിക്കുന്ന പരിപാടിയില്‍ മൊബൈല്‍ സര്‍വീസ് മേഖലയിലെ പ്രശസ്ത ട്രൈനെറും പ്രഭാഷകനും ബ്രിട്ട്കോ ആന്റ് ബ്രിട്ട്ക്കോ കമ്പനിയുടെ ചെയര്‍മാനുമായ ഹംസ അഞ്ചുമുക്കില്‍ ക്ലാസ്സെടുക്കും. സ്കൂള്‍ പി.ടി.എ.യുടെ അഭിമുഖ്യത്തില്‍ നടക്കുന്ന ക്ലാസ്സ്‌ പുല്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ പി.സി.അബ്ദുറ‌ഹ്‌മാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മൊബൈല്‍ ഫോണും കമ്പ്യൂട്ടറുകളും സാര്‍വത്രികമായ ആധുനിക കാലത്ത് ഈ ക്ലാസ് ജനങ്ങള്‍ക്ക് വളരെയധികം ഗുണകരമാകുമെന്നതിനാല്‍ പരിപാടിയില്‍ എല്ലാ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുക്കമെന്ന് പി.ടി.എ. കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment