3,15,000 രൂപ സമാഹരിച്ചു: സി.ടി.അബ്ബാസ് കുടുംബ സഹായ ഫണ്ട് ഏറ്റ്വാങ്ങി

       ജിദ്ദ: ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മറ്റിക്ക് കീഴില്‍ സ്വരൂപിച്ച സി.ടി.അബ്ബാസ് കുടുംബ സഹായ ഫണ്ട് മൂന്ന് ലക്ഷത്തി പതിനയ്യായിരം രൂപ (3,15,000.രൂപ) സബ് കമ്മിറ്റി ചെയര്‍മാന്‍ ചേങ്ങോടന്‍ ഹുമയൂണ്‍ കബീറില്‍ നിന്ന് മഹല്ല് റിലീഫ് കമ്മിറ്റി കണ്‍‌വീനര്‍ സി.കെ.ആലിക്കുട്ടി ഹാജി ഏറ്റുവാങ്ങി. പ്രവാസ ജീവിതം നയിക്കുന്നതിനിടെ കിഡ്നി രോഗം ബാധിച്ച് ചികിത്സയിലിരിക്കെ സി.ടി.അബ്ബാസ് ഒന്നര വര്‍ഷം മുമ്പാണ് മരണപെട്ടത്. റിയാദില്‍ ചികിത്സയിലായിരുന്ന അദ്ധേഹത്തെ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ച് ഏതാനും മാസങ്ങള്‍ക്കകം രോഗം മൂര്‍ച്ചിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപെടുകയായിരുന്നു. അബ്ബാസിന്റെ വിയോഗം മൂലം  നിരാലംബരായ ഭാര്യയും അഞ്ച് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ദൈനം ദിന ചിലവുകള്‍ക്ക് പോലും മറ്റൊരു ആശ്രയം ഇല്ലാത്ത സാഹചര്യത്തില്‍ ജിദ്ദാ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി കുടുംബത്തിന്റെ നിത്യവരുമാനത്തിനു വഴി കണ്ടെത്താന്‍ പ്രതേകം കുടുംബ സഹായ ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിക്കുകയും ഇതിനായി 2011 ഫെബ്രുവരി 10ന് ശറഫിയ്യ ഇം‌പാല ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പതിനൊന്നാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍  ചേങ്ങോടന്‍ ഹുമയൂണ്‍ കബീര്‍ ചെയര്‍മാനായും ബി.ബഷീര്‍ ബാബു കണ്‍‌വീനറായും സബ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഒരു വര്‍ഷം നീണ്ട സബ് കമ്മിറ്റി പ്രവര്‍ത്തനം അവസാനിപിച്ചതായി ചെയര്‍മാന്‍ അറിയിച്ചു. 
  അബ്ബാസ് കുടുംബ സഹായ ഫണ്ടില്‍ സമാഹരിച്ച തുക കമ്മിറ്റിയുടെ നേരിട്ടുള്ള ഉത്തരവാദിത്വത്തില്‍  നിലവില്‍ ലാഭകരമായും ഹലാലായും പ്രവര്‍ത്തിച്ച് വരുന്ന ബിസിനസ് സംരഭത്തിലേക്ക് ഓഹരിയാക്കി കൊടുക്കുന്നതും അതിന്റെ മാസാന്ത ലാഭവിഹിതം കുടുംബത്തിന്റെ ജീവിത ചിലവിലേക്ക് എത്തിച്ച് കൊടുക്കാവുന്ന സംവിധാനം ഏര്‍പ്പെടുത്തുമെന്നും മഹല്ല് റിലീഫ് കമ്മിറ്റി സെക്രടറി അല്‍ മജാല്‍ അബ്ദുറഹ്‌മാനാജി അറിയിച്ചു. ഇതിനു മുമ്പ് ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി സമാഹരിച്ച് വിവിധ കുടുംബ സഹായ ഫണ്ടുകള്‍ കൊണ്ട് ഇത്തരത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് നിത്യ ജീവിതത്തിന് മാസാന്ത വരുമാനം ലഭിക്കുന്നുണ്ടെന്നും അത്തരം ഫണ്ടുകള്‍ മഹല്ല് കമ്മിറ്റി ആവശ്യഘട്ടത്തില്‍ നിരീക്ഷണ വിധേയമാക്കാറുണ്ടെന്നും സെക്രടറി അറിയിച്ചു. 
     വിവാഹ പ്രായമെത്തിയ രണ്ട് പെണ്‍‌മക്കള്‍ അടക്കമുള്ള കുടുംബത്തിനു അന്തിയുറങ്ങാന്‍ ഒരു കൂര പോലും ഇല്ലാത്ത അവസ്ഥയിലാണ് അബ്ബാസ് മരണപെട്ടത് എന്നതിനാല്‍ കുടുംബത്തിന്റെ ദയനീയ സാഹചര്യം മനസ്സിലാക്കി വെണ്ണക്കോടന്‍ കുഞ്ഞിമാന്റെ നേതൃത്വത്തില്‍ നാട്ടില്‍ സഹൃദയരും കുടുംബങ്ങളും ചേര്‍ന്ന് ഫണ്ട് സമാഹരിച്ച് കുയിലം കുന്നില്‍ അബ്ബാസിന്റെ തറവാട് വീടിനോട് ചേര്‍ന്ന സ്ഥലത്ത് നിര്‍മ്മാണമാരംഭിച്ച വീട് പണിയും ഏതാണ്ട് അവസാന ഘട്ടത്തിലാണ്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment