നികുതി പിരിവ് ക്യാമ്പ് ഇന്ന് മോങ്ങത്ത്

           മോങ്ങം: മൊറയൂര്‍ പഞ്ചായത്ത് കെട്ടിട നികുതി പിരിക്കുന്ന അവസാന തിയ്യതി  മാര്‍ച്ച് പതിനഞ്ച് വരെ നീട്ടിയതായി പഞ്ചായത്തില്‍ നിന്നും അറിയിച്ചു. പഞ്ചായത്ത് ഫ്രെണ്ട്സ് ഓഫീസ് മുഖേനയോ നികുതി പിരിവ് കേമ്പ് മുഖേനയോ നികുതി അടക്കാം. മാര്‍ച്ച് ഒമ്പതിന് (ഇന്ന്) വാലഞ്ചേരി, മോങ്ങം (മുത്തൂറ്റിന് സമീപം) , താഴെമോങ്ങം എന്നിവിടങ്ങളിലും മാര്‍ച്ച് 12 ന് അരിമ്പ്ര സ്കൂള്‍ പടി, അരിമ്പ്ര പാലം , അരിമ്പ്ര ട്രാന്‍സ് ഫോര്‍മര്‍ എന്നിവിടങ്ങളിലും മാര്‍ച്ച് 13 ന് ഒഴുകൂര്‍ വെസ്റ്റ് ബസാര്‍ , കളത്തിപ്പറമ്പ്, ഒഴുകൂര്‍ പാലക്കോട് എന്നിവിടങ്ങളിലും മാര്‍ച്ച് 14 ന് നരവത്ത് യു.പി.സ്കൂള്‍ , ഒഴുകൂര്‍ കുന്നക്കാട്, പള്ളിമുക്ക് എന്നിവിടങ്ങളിലും മാര്‍ച്ച് 15 ന് എടപ്പറമ്പ് പള്ളി മുക്കിന് സമീപം , കീഴ്മുറി, പോത്തുവെട്ടിപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് നികുതി പിരിവ് കേമ്പ് സംഘടിപ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment