താലപ്പൊലി മഹോത്സവം നാളെ

   മോങ്ങം: ഒരപ്പുണ്ടിപ്പാറ പാടുകണ്ണി ശ്രീ ദുര്‍ഗ്ഗാദേവി പ്രതിഷ്ഠാ ദിനവും ശ്രീ ചാത്തമുത്തപ്പ താലപ്പൊലി മഹോത്സവവും മാര്‍ച്ച് 13 ന് (കുംഭം29) ചൊവ്വാഴ്ച്ച ആഘോഷിക്കുന്നു. വര്‍ഷം തോറും നടത്തി വരുന്ന താലപ്പൊലി മഹോത്സവം ഇപ്രാവശ്യവും ക്ഷേത്ര പരിസരത്ത് വെച്ച് വിപുലമായ പരിപാടികളോടു കൂടി സംഘടിപ്പിക്കുമെന്ന് ക്ഷേത്ര സമിതി അംഗങ്ങള്‍ അറിയിച്ചു. ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ രാത്രി ഒമ്പതു മണി മുതല്‍ നിലമ്പൂര്‍ ദിനകരന്‍ ആന്റ് പാര്‍ട്ടിയുടെ ഡബിള്‍ തായമ്പകയും രാത്രി പതിനൊന്നു മണിമുതല്‍ ലുഖ്‌മാന്‍  സംവിധാനം ചെയ്യുന്ന  നൃത്താഞ്ജലി സ്കൂള്‍ ഓഫ് ആര്‍ട്സ് വാലഞ്ചേരി അവതരിപ്പിക്കുന്ന “അകത്തോ പുറത്തോ“ എന്ന നാടകവും കൂടാതെ മാജിക് ഷോ, അക്രോബാറ്റിക് ഡാന്‍സ്, ഹിപ്പ് ഹോപ്പ് ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, ഫയര്‍ ഡാന്‍സ്, വെസ്റ്റേര്‍ണ്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ക്ലാസിക് ഡാന്‍സ്, കരോക്ക ഗാനമേള തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികളും സ്റ്റേജില്‍ അരങ്ങേറുമെന്ന് സംഘാടക സമിതി അറിയിച്ചു. കൂടാതെ അന്നദാനവും ഉണ്ടായിരിക്കുമെന്നും താലപ്പൊലി മഹോത്സവം എല്ലാവരും വന്‍ വിജയമാക്കിത്തരണമെന്നും സംഘാടക സമിതി അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment