ചരിത്രത്തില്‍ ആദ്യമായി റീടാറിങ്ങ് അരിമ്പ്ര റോഡിന് ശാപ മോക്ഷം

  മോങ്ങം:വിദ്ധ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും വാഹന ഉടമകളുടെയും ആവലാതിക്ക് താല്‍ക്കാലികമായി ആശ്വാസമേകിക്കൊണ്ട് മോങ്ങം അരിമ്പ്ര റോഡ് റീ ടാറിങ്ങ് ഭാഗികമായി പൂര്‍ത്തിയാക്കി. നിര്‍മ്മിച്ചതിനു ശേഷം ചരിത്രത്തിലാദ്യമായാണ് ഈ റോഡ് റീടാറിങ്ങ് ചെയ്യുന്നത്. റോഡ് വീതി കൂട്ടിയും തകര്‍ന്ന ഭാഗങ്ങള്‍ പൂര്‍ണ്ണമായും ടാര്‍ ചെയ്തുമാണ് റോഡിന്റെ പണി പൂര്‍ത്തിയാക്കിയത്. നിരവധി വിദ്ധ്യാഭ്യാസ സ്ഥാപനങ്ങളുള്ള നൂറു കണക്കിന് വിദ്ധ്യാര്‍ത്ഥികളും യാത്രക്കാരും സഞ്ചരിക്കുന്ന മോങ്ങം അരിമ്പ്ര റോഡിന്റെ ശോചനീയമായ അവസ്ഥയെക്കുറിച്ച് എന്റെ മോങ്ങം ന്യൂസില്‍ നേരത്തെ തന്തയില്ലാത്ത റോഡിന്റെ ശോചനീയാവസ്ഥ: ജനം ദിരിതത്തില്‍ എന്ന പേരില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോങ്ങം ന്യൂസിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മലയാളം മനോരമ പത്രം ഫോട്ടോ സഹിതം റിപ്പോര്‍ട്ട് ചെയ്യുകയും വാര്‍ത്ത കണ്ട് അധികാരികളുടെ കണ്ണ് തുറക്കുകയും ചെയ്തു. 
      ജില്ലാപഞ്ചായത്ത് പതിനഞ്ച് ലക്ഷം രൂപയാണ് അരിമ്പ്ര റോഡിന് അനുവദിച്ചത്. മോങ്ങത്തു നിന്നും മിനി ഊട്ടിയിലേക്കും അരിമ്പ്ര ഭാഗത്തുള്ളവര്‍ക്ക് മോങ്ങത്തേക്കുമുള്ള യാത്രക്ക് ഏറെ സഹായകമാണ് മോങ്ങം അരിമ്പ്ര റോഡ്. ചെരിക്കക്കാട് അവസാനത്തില്‍ (കെ.പി.അസൈനാര്‍ ഹാജിയുടെ വീട് പടിക്കല്‍) മുതല്‍ അരിമ്പ്രയില്‍ റോഡ് അവസാനിക്കും വരെ പൂര്‍ണ്ണമായും ടാര്‍ചെയ്തിട്ടുണ്ട്. എന്നാല്‍ മോങ്ങം അങ്ങാടി മുതല്‍ ചെരിക്കക്കാട് വരെയുള്ള സ്ഥലങ്ങല്‍ ഇരു ഭാഗങ്ങളും ടാര്‍ ചെയ്യുക മാത്രമെ ചെയ്തിട്ടൊള്ളൂ. കാര്യമായി കേടുപാടുകള്‍ ഒന്നും ഇല്ലാത്തതാണെങ്കിലും റോഡ് പണി പൂര്‍ണ്ണമായും റീടാറിങ്ങ് ചെയ്യാത്തത് നാട്ടുകാരില്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിന് അനുവദിച്ച ഫണ്ട് പല മേഖലയിലേക്കും വക മാറ്റി ചിലവഴിച്ചതായി ഇതിനകം തന്നെ ആരോപണം ഉയര്‍ന്നു കഴിഞ്ഞു. 
      റോഡ് ടാറിങ്ങ് പൂര്‍ത്തിയായെങ്കിലും പലയിടങ്ങളിലും ഓവു ചാലുകള്‍ ഇല്ലാത്തതിനാല്‍ മഴ വന്നാല്‍ വെള്ളം റോഡിലേക്ക് ഒഴുകാന്‍ സാധ്യതയുള്ളതിനാല്‍ പെട്ടന്ന് തന്നെ തകരാനുള്ള സാധ്യതയും നമ്മള്‍ കാണേണ്ടതുണ്ട്. അങ്ങാടിക്കടുത്ത് കുറച്ച് സ്ഥലം ഒഴിച്ചാല്‍ ബാക്കിയിടങ്ങളിലൊന്നും തന്നെ അഴുക്ക് ചാല്‍ ഇല്ലെന്നതാണ് വാസ്ഥവം. ഉള്ളവതന്നെ മണ്ണ് ഒലിച്ച് തൂര്‍ന്ന അവസ്ഥയിലുമാണ്. പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍ പെടുത്തി അടുത്ത മഴക്കാലത്തിനു മുമ്പായി അരിമ്പ്ര റോഡില്‍ അഴുക്ക്ചാല്‍ ശരിയാക്കാന്‍ ബന്ദപ്പെട്ടവര്‍ ശ്രദ്ധചെലുത്തേണ്ടതുണ്ട്.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment