അഞ്ചാം വാര്‍ഡില്‍ വികസന മുന്നേറ്റം: വിവിധ പദ്ധതികള്‍ നാടിനു സമര്‍പ്പിച്ചു

                മോങ്ങം : മൊറയൂര്‍ പഞ്ചായത്ത്  അഞ്ചാം വാര്‍ഡിന് നിരവധി  വികസന പ്രവര്‍ത്തനത്തിന്റെ കാല്‍ വെപ്പായി. കാവോട്ട് ഹില്‍ടോപ്പ് റോഡ് കോണ്‍ക്രീറ്റ്, ചക്കുമ്പുറം കുടിവെള്ള പദ്ധതി, കോട്ടമ്മല്‍ കുഞ്ഞീരിമ്മു കിണര്‍, കോളനി റോഡ്-സിനിമാഹാള്‍ ഫുഡ് പാത്ത്, കോളനി റോഡ് ചെറുപുത്തൂര്‍ റോഡ് ഫുഡ് പാത്ത് വര്‍ക്ക് എന്നിവ പൂര്‍ത്തീകരിച്ച് കൊണ്ട് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. സമര്‍പ്പണത്തിന്റെ ഉല്‍ഘാടനം മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. സക്കീന നിര്‍വഹിച്ചു. പരിപാടിയില്‍ അഞ്ചാം വാര്‍ഡ് മെമ്പര്‍ ബങ്കാളത്ത് പോക്കര്‍ എന്ന കുഞ്ഞുട്ടി അദ്ധ്യക്ഷത വഹിച്ചു. കോട്ടമ്മല്‍ പ്രദേശത്തുള്ള നല്പതോളം കുടുംബങ്ങള്‍ക്കാണ് കുഞ്ഞീരിമ്മു കിണര്‍ വെള്ളം നല്‍കുന്നത്.  
       സ്വന്തമായി കിണര്‍ ഇല്ലാത്തവരും വേനല്‍ ചൂടിന്റെ കാഠിന്യത്തില്‍ വറ്റിയ കിണറിനാല്‍  ദാഹജലത്തിനായി ആളുകള്‍ നെട്ടോട്ടമോടുമ്പോള്‍  സ്വന്തം സ്ഥലവും കിണറും നല്‍കിയ മോങ്ങത്തെ പൊതു പ്രവര്‍ത്തകയും വനിതാ ക്ഷേമ പ്രവര്‍ത്തകയുമായ കുഞ്ഞീരുമ്മത്തയുടെ ഹൃദയ  വിശാലദയെ പലരും പ്രശംസിച്ചു. ബി.കുഞ്ഞുട്ടി എന്ന പോക്കര്‍ മെമ്പര്‍ ആയതിനു ശേഷം  അഞ്ചാം വാര്‍ഡില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment