താലപ്പൊലി മഹോത്സവം ആഘോഷിച്ചു


         മോങ്ങം:പാടുകണ്ണി ശ്രീ മുത്തപ്പന്‍ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം  വിവിധങ്ങളായ പരിപാടികളോടെ കൊണ്ടാടി.മോങ്ങത്തെ ഹിന്ദു മത വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രവും പാടുകണ്ണി കുടുംബ വക ക്ഷേത്രവുമായ ശ്രീ മുത്തപ്പന്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവം ജന പങ്കാളിത്തം കൊണ്ടും ഭക്തജന പ്രവാഹം കൊണ്ടും വന്‍ വിജയമായിരുന്നു.
        ചൊവ്വാഴ്ച്ച പുലര്‍ച്ചെ 4 മണിക്ക് നടന്ന പള്ളി ഉണര്‍ത്തല്‍ ചടങ്ങോടുകൂടി താലപ്പൊലി മഹാത്സവത്തിന് തുടക്കമായി. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനം, അഭിഷേകം, ഗണപതി ഹോമം, നവഗം പഞ്ചഗവ്യം, കുടവരവ് എഴുന്നള്ളിപ്പ്, ഉച്ച പൂജ, പ്രസാദ ഊട്ട് എന്നിവക്ക് ശേഷം മൊറയൂര്‍ ശിവ ക്ഷേത്രത്തിലേക്ക് വൈകുന്നേരം മൂന്ന് മണിക്ക് കലശം പുറപ്പെട്ടു.  മൊറയൂര്‍ ശിവ സന്നിധിയില്‍ നിന്ന് പൂജാതി കര്‍മങ്ങള്‍ക്ക് ശേഷം  ശ്രിങ്കാരിമേളത്തിന്റെ അകമ്പടിയോടുകൂടി നാലരമണിക്ക് ആരമ്പിച്ച കലശം എഴുന്നള്ളിപ്പ് വഴിത്താരകളിലെ ഭക്തജനങ്ങളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 6 മണിക്ക് മോങ്ങത്ത് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ദീപാരാധന, അത്താഴ പൂജ, അന്നദാനം, വഴിപാട് എഴുന്നള്ളിപ്പ്,  ശ്രിങ്കാരിമേളം, വിവിധ കലാ  പരിപാടികള്‍ എന്നിവ  ഉത്സവത്തിനു മാറ്റുകൂട്ടി. കൂടാതെ ഉത്സവത്തിലെ പ്രധാന ചടങ്ങുകളായ വന ദേവതക്ക് വെള്ളരിപ്പൂജ, താലപ്പൊലി, അരി താലപ്പൊലി എന്നീ പരിപാടികള്‍ 6 മണിയുടെ ഗുരുതിയോടെ സമാപിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment