അംഗന്‍‌വാടി കലോത്സവം ആരംഭിച്ചു

     അറവങ്കര: പൂക്കോട്ടൂര്‍ പഞ്ചായത്ത് അംഗന്‍‌വാടി കലോത്സവം ആരംഭിച്ചു. അറവങ്കര ഗവണ്മെന്റ് യു പി സ്കൂള്‍ അങ്കണത്തില്‍ വെച്ച് അരങ്ങേറിയ കലോത്സവത്തിന്റെ ഉല്‍ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എ സലാം നിര്‍വഹിച്ചു. ഉല്‍ഘാടനച്ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍മാരും പൌര പ്രമുഖരും സന്നിഹിതരായിരുന്നു. പഞ്ചായത്തിലെ നാല്പതോളം അംഗന്‍‌വാടികളില്‍ നിന്നുള്ള മൂന്ന് ദിവസങ്ങളിലായി നീണ്ട് നില്‍ക്കുന്ന കലോത്സവത്തില്‍ പരിപാടികള്‍ അവതരിപ്പിക്കും. ആദ്യ ദിവസമയ വെള്ളിയാഴ്ച്ച അറവങ്കര ഗവണ്മെന്റ് യു.പി സ്കൂളിലും രണ്ടാം ദിവസവും മൂന്നാം ദിവസവുമായി പഞ്ചായത്ത് അങ്കണത്തില്‍ വെച്ചും പരിപടികള്‍ അരങ്ങേറും. 
   കലോത്സവം വീക്ഷിക്കുവാന്‍ വന്‍ ജനാവലിയാണ് ഇന്നലെ അറവങ്കര ഗവണ്മെന്റ് യു.പി സ്കൂളില്‍ എത്തിച്ചേര്‍ന്നത്. അംഗനവാടി ടീച്ചര്‍മാര്‍ മാസങ്ങള്‍ നീണ്ട പരിശീലന നല്‍കിയതിനാല്‍ നാലു വയസ്സിന് താഴെയുള്ളവരാണങ്കിലും കുട്ടികള്‍ നല്ല നിലവാരത്തിലുള്ള കലാ പരിപാടികളാണ് അവതരിപ്പിക്കുന്നത് എന്നത് ശ്രദ്ദേയമാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment