ചന്ത കിണറ്റില്‍ അജ്ഞാത മൃതദേഹം


         മോങ്ങം: ചന്ത കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് കിണറ്റില്‍ മൃതദേഹം കണ്ടത്.  കാഴ്ച്ചയില്‍ മധ്യവയസ്ക്കനാണ് തമിഴ്നാട് സ്വദേശിയുടേതാണെന്ന് സംശയിക്കുന്നു. കയ്യില്‍ മൊബൈല്‍ ഫോണോട് കൂടിയാണ് മൃതദേഹം കിടന്നിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൊണ്ടോട്ടി പോലിസ് സ്ഥലത്തെത്തി മലപ്പുറം ഫെയര്‍ ഫോഴ്സിന്റെ സഹായത്തോടെ മൃതദേഹം പുറെത്തെടുത്ത് ഇന്‍‌ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ ആരംഭിച്ചു. 
    മോങ്ങം മാര്‍ക്കറ്റ് റോഡിലെ പഴയ ചന്തക്ക് പിറകിലുള്ള ഉപയോഗ ശൂന്യമായ ഈ കിണറ്റില്‍ ഇത് രണ്ടാം തവണയാണ് മൃതദേഹം കണ്ടെത്തുന്നത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോങ്ങം സ്വദേശി വി.കെ.ആദമാന്റെ മൃതദേഹം കണ്ടെത്തിയത് ഇതേ കിണറ്റില്‍ തന്നെ ആയിരുന്നു. ആദ‌മാന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും അതിന് പിന്നിലുള്ള കുറ്റവാളികളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment