മാലിന്യം തള്ളിയവരെ പിടികൂടി

       മോങ്ങം: മാലിന്യങ്ങള്‍ തള്ളുന്നതിനിടെ നാട്ടുകാര്‍ വാഹന സഹിതം പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം പാറക്കാട് നെല്ലിക്കുന്നത്താണ് സംഭവം . ഒരു ഐച്ചര്‍ ലോറി നിറയെ  മാലിന്യങ്ങള്‍ ഈ പ്രദേശത്ത് തട്ടി രണ്ടാമതും ലോഡുമായി എത്തിയതോടെയാണ് നാട്ടുകാര്‍ വാഹനം സഹിതം പിടി കൂടിയത്. അദ്യം തട്ടിയ മാലിന്യം നാട്ടുകാര്‍ ഇവരെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചു. അരീക്കോട് പോലീസ് പുല്‍‌പറ്റ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ സംഭവസ്ഥലത്തെത്തി. ദുര്‍ഗന്ധം വമിക്കുന്ന  മാലിന്യം ഈ പ്രദേശത്ത് തട്ടിയതില്‍ നിയമ നടപടി എടുക്കാത്തതില്‍ നാട്ടുകാരില്‍ അമര്‍ഷമുളവാക്കിയിട്ടുണ്ട്.  മാലിന്യങ്ങള്‍ തട്ടിയവര്‍ മോങ്ങം പാറക്കാട് മേഖലയിലുള്ളവരാണെന്ന് ഈ പ്രദേശത്തുകാര്‍ എന്റെ മോങ്ങം ന്യൂസിനോട് പറഞ്ഞു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment