ഏജന്‍സി സമരം: മോങ്ങത്ത് പത്രവിതരണം തടസ്സപെട്ടു.

    മോങ്ങം: പത്ര വിതരണക്കാരുടെ അനിശ്ചിതകാല സമരം മൂലം മോങ്ങത്തും പത്രവിതരണം തടസ്സപെട്ടു. നാല് ദിവസമായി മോങ്ങത്തും  പരിസരങ്ങളിലും  പത്രങ്ങള്‍ ലഭിക്കുന്നില്ല. യൂണിയന്‍ മുന്നോട്ട് വെച്ച വിവിധ ആവശ്യങ്ങള്‍ പത്ര ഉടമകള്‍ അനുവധിച്ച് കൊടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി  പത്ര ഏജന്‍സികള്‍  സമരം നടത്തുന്നത്.  ഏജന്‍സി കമ്മീഷന്‍ വര്‍ധിപ്പിക്കുക, ഉത്സവ ബത്തയും പെന്‍ഷനും നല്‍കുക അടക്കമുള്ള വിവിധ ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്.  പത്രവിതരണം തടസ്സപെട്ടതില്‍ മോങ്ങത്തെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 
    രാഷ്ട്രീയ-മത സംഘടനകള്‍ക്ക് കീഴിലുള്ള ചെറുകിട പത്രങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി വരിക്കാരാക്കി ഒരു വര്‍ഷത്തേക്കുള്ള പണം മുന്‍‌കൂട്ടി വാങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് പത്രം മുടങ്ങുന്ന ദിവസത്തെ പണം നഷ്‌ടപെടും. ഇത് കാരണം വരിക്കാരെ ചേര്‍ത്താന്‍ മുന്നിട്ടിറങ്ങിയ സംഘടനാ പ്രവര്‍ത്തകരെ തിരയുകയാണ് വരിക്കാര്‍. രാവിലത്തെ കട്ടന്‍ ചായയോടൊപ്പം  ദിനചര്യയായ പത്രം ഏതാനും ദിവസങ്ങളിലായി മുടങ്ങിയതിനാല്‍ പലര്‍ക്കും വര്‍ഷങ്ങളായുള്ള പതിവാണ് താളം തെറ്റുന്നത്. മരം കോച്ചുന്ന  തണുപ്പിലും മഞ്ഞിലും മഴയിലും എല്ലാം നേരം പുലരും മുമ്പെ ചൂടുള്ള വാര്‍ത്തകളുമായി ഓരോ വീട്ടു പടിക്കലുമെത്തുന്ന പത്ര വിതരണക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച്   സമരം പരിഹരിക്കാന്‍ ബന്ധപെട്ടവര്‍ അടിയന്തിര നടപടിയെടുക്കണമെന്നും വരിസംഖ്യ മുനുകൂട്ടി അടച്ചവര്‍ക്കെങ്കിലും പത്രം എത്തിക്കാന്‍ ഏജന്‍സികള്‍ തയ്യാറാവണമെന്നും മോങ്ങം ദര്‍ശന ക്ലബ്ബ് യോഗം ആവശ്യപെട്ടു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment