പൂര്‍വ്വ വിദ്ധ്യാര്‍ത്ഥിനി സംഗമവും പ്രിന്‍സിപ്പളിന് യാത്രയയപ്പും


             മോങ്ങം: അന്‍‌വാറുല്‍ ഇസ്ലാം വനിതാ അറബിക് കോളേജ് പൂര്‍വ്വ വിദ്ധ്യാര്‍ത്ഥിനി സംഗമവും പ്രിന്‍സിപ്പാള്‍ പ്രൊഫ. ടി ആമിന അന്‍‌വാരിയ്യക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. 34 വര്‍ഷത്തെ അദ്ധ്യാപന ജീവിതത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ടി.ആമിന അന്‍‌വാരിയ്യക്ക് അലുംനി അസോസിയേഷന്‍ സമുചിതമായ യാത്രയയപ്പു നല്‍കി. കോളേജ് കറസ്പോണ്ടന്റ് പി.സി ഇബ്രാഹീം മൌലവി പരിപാടിയുടെ ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചു.  അലുംനി അസോസിയേഷന്റെ ഉപഹാരം റിട്ട. പ്രഫ. എ.കെ ഈസ മദനിയും എം എ പോസ്റ്റ് അഫ്സലുല്‍ ഉലമ റാങ്ക് നേടിയ ടി.കെ സജീറക്കുള്ള ക്യഷ് അവാര്‍ഡ് പി.പി മുഹമ്മദ് മദനിയും നല്‍കി. യോഗത്തില്‍  റിട്ട. പ്രൊഫ. പി അബ്ദില്‍ അലി മദനി, റിട്ട. എച്ച് എ. ടി കുഞ്ഞിമുഹമ്മദ്, ഡോ. അബ്ദുല്‍ഖാദര്‍ കോയ തങ്ങള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു.
         മീറ്റ് ദ അന്‍‌വാരിയാസ് സെഷനില്‍ പൂര്‍വ്വ വിദ്ധ്യാര്‍ത്ഥിനികളുടെ സജീവ സാനിദ്ധ്യവും അനുഭവങ്ങള്‍ പങ്കുവെക്കലും സംഗമത്തെ ധന്യമാക്കി. സല്‍മാ അന്‍‌വാരിയ്യ ബാലുശ്ശേരി ഉല്‍ബോധനം നടത്തി. അലുംനി അസോസിയേഷന്‍ സെക്രട്ടറി പി സല്‍മ്മ അന്‍‌വാരിയ്യ സ്വാഗതവും ഡോ. പി റം‌ലത്ത് നന്ദിയും പറഞ്ഞു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment