പ്രൊഫ. ടി ആമിന അന്‍‌വാരിയ്യക്ക് യാത്രയപ്പ് നല്‍കി

         മോങ്ങം : 34 വര്‍ഷത്തെ അദ്ധ്യാപന സര്‍വീസില്‍ നിന്നും വിരമിക്കുന്ന അന്‍‌വാറുല്‍ ഇസ്ലാം വനിതാ അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ടി ആമിന അന്‍‌വാരിയ്യക്ക് കോളേജ് കമ്മിറ്റിയും സ്റ്റാഫ് കൌണ്‍സിലും യാത്രയപ്പ് നല്‍കി. പ്രബോധന പ്രവര്‍ത്തന രംഗത്ത് സജീവമായ ടീച്ചര്‍ എം.ജി.എംന്റെ സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ വാഗ്മിയുമാണ്.  യാത്രയപ്പ് സമ്മേളനം കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ഖാദര്‍ മൌലവി ഉല്‍ഘാടനം നിര്‍വഹിച്ചു. കോളേജ് കമ്മിറ്റി പ്രസിഡന്റ് കരുവള്ളി മുഹമ്മദ് മൌലവി അദ്ധ്യക്ഷത വഹിച്ചു. കോളേജ് കമ്മിറ്റിയുടെയും സ്റ്റാഫിന്റെയും ഉപഹാരങ്ങളും എം എ പോസ്റ്റ് അഫ്സലുല്‍ ഉലമ രാങ്ക് ജേതാവ് ടി.കെ സജീറക്കുള്ള പി.ടി.എ ഉപഹാരവും കറസ്പോണ്ടന്റ് പി.സി ഇബറാഹിം മൌലവി സമര്‍പ്പിച്ചു. 
    കെ.ജെ.യു പ്രസിഡന്റ് ടി.കെ മുഹയുദ്ദീന്‍ ഉമരി, കെ എന്‍ എം സെക്രട്ടറി സി. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, പി.ടി.എ പ്രസിഡന്റ് എന്‍ .കെ ത്വാഹ, അലുംനി പ്രസിഡന്റ് സി. ജമീല ടീച്ചര്‍, സ്റ്റാഫ്  പ്രതിനിധി കെ.സി.ഫൈസല, മിനി സ്റ്റീരിയല്‍ സ്റ്റാഫ് പ്രറ്റിനിധി നൌഷാദ്, വി.പി വിദ്ധ്യാര്‍ത്ഥി പ്രതിനിധി ആയിഷ സഫ എന്നിവര്‍ ആശംസകളര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. പ്രൊഫ. ടി. ആമിന അന്‍‌വാരിയ്യ മറുപടി പ്രസംഗം നിര്‍വഹിച്ചു. കോളേജ് കമ്മിറ്റി സെക്രട്ടറി കെ.എം സിദ്ധീഖ് സ്വാഗതവും ഡോ. അബ്ദുല്‍ഖാദര്‍ കോയ തങ്ങള്‍ നന്ദിയും പറഞ്ഞു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment