കോട്ടമ്മല്‍ താലപ്പൊലി മഹോത്സവം സമാപിച്ചു

      മോങ്ങം: കോട്ടമ്മല്‍ ശ്രീ ഭഗവതി ചാത്ത മൂപന്‍ ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. താലപൊലിയോടനുബന്ധിച്ച് വെള്ളിയാ‍ഴ്ച്ച രാവിലെ അഞ്ച് മണിക്ക് ഘണപതി ഹോമവും ഏഴ് മണിക്ക് നിത്യ പൂജയും  ഒമ്പത് മണിക്ക് ഭണ്ഡാര എഴുന്നള്ളിപ്പ് പതിനൊന്നെ മുപ്പതിന് മുത്ത് കുട എഴുന്നള്ളിപ്പും പന്ത്രണ്ടെ മുപ്പതിന് ഉച്ച പൂജയും നടന്നു. വൈകുന്നേരം നാല് മണിക്ക് കലശം എഴുന്നള്ളിപ്പും അഞ്ച് മണിക്ക് മഞ്ഞ താലപൊലിയും എട്ട് മണിക്ക് വിപുലമായ അന്നദാനവും നടന്നു. 
       തുടര്‍ന്ന് നടന്ന കലാപരിപാടിയില്‍ മികവുറ്റ കലാ പ്രതിഭകള്‍ അവതരിപ്പിച്ച  നൃത്ത നൃത്യങ്ങള്‍ സിനിമാറ്റിക് ഡാന്‍സ് ഫോക്സ് ഡാന്‍സ് അക്രോബാറ്റിക് ഡാന്‍സ് തുടങ്ങിയ വിവിധ ഇനങ്ങള്‍ അരങ്ങേറി. തുടര്‍ന്ന് നടന്ന തായമ്പകയും കാലികറ്റ് സിക്സ് ബാന്‍സ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും സദസ്സിന് മനം കുളിര്‍ന്നു. പന്ത്രണ്ട് മണിക്ക് അത്താഴ പൂജയും ഒരു മണിക്ക് വഴിപാടുകള്‍ എഴുന്നള്ളിപ്പും ശനിഴാച്ച പുലര്‍ച്ചെ നാല് മണിക്ക് അരി താലപൊലി ആറ് മണിക്ക് ഗുരു പൂജ എന്നിവയോടെ താലപ്പൊലി മഹോത്സവം സമാപിച്ചു. ഉത്സവത്തിന് കൊഴുപ്പേക്കാന്‍ വമ്പിച്ച കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment