ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാന്‍ വന്‍ തിരക്ക്

           മോങ്ങം : ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാന്‍ വന്‍ തിരക്ക്. ഗ്രാമപഞ്ചായത്തിലെ ആര്‍ എസ് വി വൈ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതിനാണ് മോങ്ങം അക്ഷയ കേന്ദ്രത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മൊറയൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി എത്തിയവരാണ് മോങ്ങം അക്ഷയ കേന്ദ്രത്തില്‍ നിറഞ്ഞു കവിഞ്ഞത്. നീണ്ട ക്യൂവില്‍ നിന്നാണ് നിന്ന് ഒരു പാട് കഷ്ടപെട്ടാണ് കാര്‍ഡുകള്‍ പുതുക്കിയത് 2010 ‌- 2011 - 2012 വര്‍ഷത്തെ ഇന്‍ഷുറന്‍സ് കാര്‍ഡുകളാണ് പുതുക്കിയത്. 30 രൂപയാണ് ഒരു കാര്‍ഡ് പുതുക്കുന്നതിന്ന് ചാര്‍ജ്ജ് ഈടാക്കുന്നത്. കാര്‍ഡ് പുതുക്കുവാന്‍ കാര്‍ഡില്‍ പേരുള്ള ഒരാളുടെ സാന്നിദ്ധ്യം നിര്‍ബന്ധമായതാണ് തിരക്കു വര്‍ദ്ധിക്കുവാന്‍ കാ‍രണം . ചില ആളുകള്‍ ക്യൂ മറികടന്ന് പുതുക്കുവാന്‍ ശ്രമിച്ചത് അക്ഷയ കേന്ദ്രത്തില്‍ ചെറിയതോതില്‍ വാക്ക് തര്‍ക്കങ്ങള്‍ക്ക് കാരണമായി.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment