അശ്രദ്ധമായ ഡ്രൈവിങ്ങ് ദേശീയപാത കുരുതികളമാകുന്നു

     മോങ്ങം: അശ്രദ്ധമായി വാഹനമോടിക്കല്‍ മൂലം ദേശീയ പാത 213 കുരുതി കളമാകുന്നു. കഴിഞ്ഞ ആഴ്ച്ച രണ്ട് പേരാണ് ദേശീയ പാതയില്‍ മൊറയൂര്‍ പഞ്ചായത്ത് പ്രദേശത്ത് മാത്രം അപകടത്തില്‍ മരണപ്പെട്ടത്. ബുധനാഴ്ച്ച മൊറയൂര്‍ സ്കൂള്‍ പടിയില്‍ കാറിടിച്ച് തെറിച്ച് വീണ ബൈക്ക് ബസിനടിയില്‍ പെട്ട് അരിമ്പ്ര സ്വദേശിയായ അബ്ദുന്നാസറും വെള്ളിയാഴ്ച്ച മോങ്ങം അങ്ങാടിയില്‍ ഗുഡ്സ് ഓട്ടോയില്‍ എയ്ച്ചര്‍ ലോറി ഇടിച്ച് കൊട്ടപുറം സ്വദേശി  ശറഫുദ്ധീനും മരണപെട്ടിരുന്നു. ഇത് കൂടാതെ ചെറിയ അപകടങ്ങള്‍ വേറെയും ധാരാളം ഈയിടെ നടക്കുകയുണ്ടായി. വാഹനങ്ങളുടെ പെരുപ്പവും അമിത വേഗതയുമാണ് പ്രധാന അപകട കാരണം. 
    ഹില്‍ടോപ്പ് ഇറക്കവും ഹില്‍ടോപ് വളവും ഡ്രൈവര്‍മാര്‍ ശ്രദ്ധ കൊടുക്കാത്തത് പലപ്പോഴും വന്‍ അപകടങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. മോങ്ങം അങ്ങാടിയില്‍ ദേശീയപാതയില്‍ നിന്നുള്ള പോക്കറ്റ് റോഡിലേക്ക് ഡ്രൈവര്‍മാര്‍ സിഗ്നല്‍ നല്‍കാതെ തിരിയുന്നതും പോക്കറ്റ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് കയറുമ്പോള്‍ ശ്രദ്ധിക്കാത്തതും പലപ്പോഴും മോങ്ങത്ത് അപകടങ്ങള്‍ വരുത്തുന്നുണ്ട്. സമയത്തിനല്ല മനുഷ്യ ജീവനാണ് വില എന്ന് ഡ്രൈവര്‍മാര്‍ മനസ്സിലാക്കുന്ന കാലം വന്നാല്‍ മത്രമെ അപകടങ്ങള്‍ ഈ നാട്ടില്‍ നിന്നും ഉല്‌മൂലനം ചെയ്യുവാന്‍ സാധിക്കുകയുള്ളു

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

അസ്രായീല്‍ എന്ന ടിപ്പര്‍ ലോറിക്ക് ആര് മണി കെട്ടും ? വളരെ സങ്കടകരമായ വാര്‍ത്ത‍ .

അസ്രയെലിന്റെ വരവും ഓട്ടോറിക്ഷയുടെ തിരിയലും ആര്‍ക്കും പറയാന്‍ പറ്റില്ല .എല്ലാ ഓടോക്കാരും ശ്രദ്ധിച്ചു വണ്ടി ഓടിക്കുക

Post a Comment