കലാജാഥക്ക് സ്വീകരണം നല്‍കി

       മോങ്ങം: സംസ്ഥാന ആരോഗ്യ വകുപ്പും ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യവും മലപ്പുറം ജില്ലാ ആരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച  അരോഗ്യ സന്ദേശ പ്രചരണ കലാജാഥക്ക് മോങ്ങത്ത് ദര്‍ശന ക്ലബ്ബ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. മാര്‍ച്ച് 13 ന് വെളിയംകോട്ടു നിന്ന് ആരംഭിച്ച  ജാഥ വെളിയംകോട്, പൊന്നാനി, കുറ്റിപ്പുറം, വളാഞ്ചേരി, പുത്തനത്തണി, തിരൂര്‍ , വൈലത്തൂര്‍ , താനൂര്‍, താന്നാളൂര്‍, പരപ്പനങ്ങാടി, ചെമ്മാട്, തിരൂരങ്ങാടി, വേങ്ങര, ഒതുക്കുങ്ങല്‍, കോട്ടക്കല്‍, മലപ്പുറം , കൂട്ടിലങ്ങാടി, മങ്കട, ആനക്കയം , മഞ്ചേരി, പൂക്കോട്ടൂര്‍ എന്നിവിടങ്ങളില്‍ പ്രചരണം പൂര്‍ത്തിയാക്കിയാണ് മോങ്ങത്തെത്തിയത്. മൊറയൂര്‍ , കൊണ്ടോട്ടി, പുളിക്കല്‍ ഭാഗങ്ങളില്‍ പര്യടനം നടത്തി ഇന്ന് കൊണ്ടോട്ടിയില്‍ ജാഥ സമാപിക്കും. 
       നവജാതശിശുക്കളിലെ പ്രതിരോധകുത്തിവെപ്പ് പ്രോത്‌സാഹനവും പെന്റാവാലന്റ് വാക്‌സിനെ സംബന്ധിച്ച് ജനങ്ങളില്‍ അവബോധവും ലക്ഷ്യമിട്ടാണ്  തെരുവു നാടകമടക്കമുളള കലാജാഥ നടത്തിയത്. വന്ദന ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് തവനൂരിന്റെ പ്രവര്‍ത്തകരാണ് കലാസംഘത്തിന് നേത്രുത്വം നല്‍കുന്നത്. കെ.മണികണ്ഡന്‍ ,  മണികണ്ഡന്‍ എ.പി,  മണികണ്ഡന്‍  ഐ.ടി, മണി കുറുമായി, അനില്‍, ശിവദാസന്‍ , മനോജ്, ശബരി, ശെഫീഖ് എന്നിവരാണ്  ജാഥ അംഗങ്ങള്‍. രസകരമായ കലകള്‍ അവതരിപ്പിച്ചു കൊണ്ടാണ് ഈ  ജാഥ കടന്നു പോയത്. മോങ്ങത്ത് വെച്ച്   ജാഥക്ക് ദര്‍ശന ക്ലബ്ബ് നല്‍കിയ സ്വീകരണത്തിന് ഉമ്മര്‍ സി കൂനേങ്ങലും യൂസുഫ് ലിബാസ് തുടങ്ങിയവര്‍ നേത്രുത്വം നല്‍കി. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment