ഒളമതില്‍ സ്കൂള്‍ 87-)ം വാര്‍ഷികം ആഘോഷിച്ചു ‌

         മോങ്ങം: ഒളമതില്‍ പി എം എസ് എം എ സ്കൂളിന്റെ എഴുപത്താറാം വാര്‍ഷികവും വിരമിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങും പുതിയ കെട്ടിടവും ഉല്‍ഘാടനവും  പുല്പറ്റ പഞ്ചായത്ത് പ്രസിഡന്റ് പി സി അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ബ്ലോക്ക്ക്ക് പഞ്ചായത്ത് അംഗം വി മുരളീധരന്‍ അദ്ദ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ഗിരീഷ്, വി സൈതലവി കെ മൂസ, ഇ റം‌ല, പി മൊഇതീന്‍കുട്ടിഹാജി, കെ മോയിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  സര്‍വ്വീസില്‍ നിന്ന്   വിരമിക്കുന്ന ഹെഡ് മിസ്ട്രസ്സ് ഗീത ടീച്ചര്‍ക്കും അദ്ധ്യാപിക ശാന്ത ടീച്ചര്‍ക്കും കിഴിശ്ശേരി എ.ഇ.ഒ ഇ.ശ്യാമള  ഉപഹാരങ്ങള്‍ നല്‍കി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment