മലര്‍വാടി ബാലസംഘം ബാലോത്സവം ആഘോഷിച്ചു

    മോങ്ങം : മലര്‍വാടി ബാലസംഘം  കുട്ടികള്‍ക്കായി സംഘടിപ്പിച്ച ബാലോത്സവം 2012 യൂണിറ്റ് തല പരിപാടി കളിമുറ്റം ചെറുപുത്തൂര്‍ ഹോമിയോ ആശുപത്രി പരിസരത്ത് വെച്ച് നടന്നു. കിഡ്ഡീസ്, സബ്‌ജൂനിയര്‍ , ജൂനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ അരങ്ങേറിയത്. പുതുമയാര്‍ന്ന മത്സരങ്ങളാണ് സംഘാടകര്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ചത്. ഉന്തുന്ത്, ചാടിപ്പിടിക്കാം , അഴിഞ്ഞു മാറ്റം , പുഷ് പുള്‍ , കിക്ക് ഔട്ട് തുടങ്ങിയ വിവിധയിനം മത്സരങ്ങള്‍ അരങ്ങേറി. 
   മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം പ്രോഗ്രാം കണ്‍‌വീനര്‍ അബ്ദുല്‍ റഷീദ് മൌലവിയും അസിസ്റ്റന്റ് കണ്‍‌വീനര്‍ അമീന്‍ ഹസ്സനും ചേര്‍ന്ന് നിര്‍വഹിച്ചു. രാവിലെ നടന്ന ചടങ്ങില്‍ നൌഷാദ് എം സി കുട്ടികളുമായി സംവദിച്ചു. ഒരുമിക്കാം ഒത്തു കളിക്കാം എന്ന തലക്കെട്ടില്‍ നടക്കുന്ന ബാലോത്സവത്തിന്റെ ഏരിയാ തല പരിപാടി കളിമുറ്റം കൊണ്ടോട്ടിയില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

https://www.facebook.com/media/set/?set=oa.402745296424535&type=1

Post a Comment