ചില്ലറ നോട്ടുകള്‍ക്ക് മോങ്ങത്ത് നെട്ടോട്ടം

        മോങ്ങം: ചില്ലറ നാണയങ്ങളുടെയും നോട്ടുകളുടെയും ക്ഷാമം മോങ്ങത്തും പരിസര പ്രദേശങ്ങളിലും  രൂക്ഷമായി  അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. പത്ത് രൂപ ഒഴികെയുള്ള അഞ്ച് മുതല്‍ നൂറ് വരെയുള്ള നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കുമാണ് ക്ഷാമം നേരിടുന്നത്. ഇത് കച്ചവട സ്ഥാപനങ്ങളെ വളരെ  പ്രതികൂലമായ രീതിയില്‍  ബാധിക്കുന്നതായി കച്ചവടക്കാര്‍ പറഞ്ഞു. സ്കൂളുകള്‍ മദ്യവേനലവധിക്കടച്ചതിനാല്‍ ചില്ലറ നാണയങ്ങളുടെ വരവ് നിലച്ചതും പ്രതിസന്ധി രൂക്ഷമാകാന്‍  കാരണമായിട്ടുണ്ട്. അന്‍പത് രൂപയുടെ സാധനം വാങ്ങുന്നവര്‍ പോലും നല്‍കുന്നത് അഞ്ഞൂറിന്റെ നോട്ടായതിനാല്‍ കച്ചവടക്കാര്‍ ചില്ലറക്കായി നെട്ടോട്ടം ഓടുകയാണ്. 
    ഇത്തരം ഘട്ടങ്ങളില്‍ ജനങ്ങളെ സഹായിക്കേണ്ട ബാധ്യതയുള്ള മോങ്ങത്തെ പ്രധാന ബാങ്കുകളെന്നും വേണ്ടരീതിയില്‍ സഹകരിക്കുന്നില്ല എന്ന പരാതി ഇതിനകം ഉയര്‍ന്ന് കഴിഞ്ഞു. ഫെഡറല്‍ ബാങ്ക്  എ ടി എ മ്മില്‍ നിന്നും നൂറു രൂപ പിന്‍വലിക്കാനുള്ള സൌകര്യം ഇതിനകം എടുത്ത് കളഞ്ഞിട്ടുണ്ട്. ബാങ്കുകളിലൂടെയും മറ്റും കൂടുതല്‍ ചില്ലറ നോട്ടുകളും നാണയങ്ങളും എത്തിച്ച് പ്രശ്‌നത്തിന് അടിയന്തിരമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കാന്‍ ബന്ദപെട്ടവര്‍ തയ്യാറാവണം. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment