ചെറുകിട കര്‍ഷകര്‍ക്ക് പെന്‍ഷന്‍ : ഇപ്പോള്‍ അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ 60 വയസ്സ് പൂര്‍ത്തിയായ കര്‍ഷകര്‍ക്ക് കര്‍ഷക പെന്‍ഷന്‍ നല്‍കുന്നു. പെന്‍ഷന്‍ തുക : പ്രതിമാസം 400  രൂപ.
അര്‍ഹതാ മാനദണ്ഡം.
1 . അപേക്ഷകന് 2011  ഏപ്രില്‍ 1 ന് 60 വയസ്സ് തികഞ്ഞിരിക്കണം.
2 . നെല്ല്, തെങ്ങ് , പച്ചക്കറി ,കിഴങ്ങുവര്‍ഗ്ഗങ്ങള്‍ , സുഗന്ധ വിളകള്‍ തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത് ,.
3 . അപേക്ഷകന്‍ സ്വന്തമായി 5  ഏക്കറില്‍ കൂടുതല്‍ ഭൂമി ഉണ്ടായിരിക്കരുത് .
4 . പാട്ട കൃഷിക്കാര്‍ക്കും അപേക്ഷിക്കാം.
5 . അപേക്ഷകന്‍ കുറഞ്ഞത് 10  സെന്റെങ്കിലും കഴിഞ്ഞ 10 വര്‍ഷം തുടര്‍ച്ചയായി കൃഷി ചെയ്യുന്ന ആളായിരിക്കണം.
6 . അപേക്ഷകന്റെ മുഖ്യ വരുമാനം കൃഷി ആയിരിക്കണം.
7 . അപേക്ഷകന്റെ കുടുംബങ്ങള്‍ക്ക് ( ഭര്‍ത്താവ് , ഭാര്യ, മക്കള്‍ ) മറ്റു സ്ഥിര വരുമാനം ഉണ്ടായിരിക്കരുത് .
8 . അപേക്ഷകന്‌ മറ്റു പെന്‍ഷനുകള്‍ /ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാന്‍ പാടില്ല.
9 . പെന്‍ഷന്‍ ഒരു കുടുമ്പത്തിലെ ഒരംഗത്തിന്‌.
10 . സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് മുന്‍ഗ്ഗണന .
11 . അപേക്ഷാ ഫോറത്തിന്റെ മാതൃക കൃഷിഭവനില്‍ ലഭിക്കും.
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ .
1 . വയസ്സ് തെളിയിക്കുന്ന രേഖ.
2 . വരുമാനം , സ്ഥലത്തിന്റെ ഉടമസ്ഥാവകാശം എന്നിവ തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്.
3 . പാട്ടകൃഷിക്കാര്‍ 10 വര്‍ഷമായി ഭൂമിയില്‍ സ്ഥിരമായി ചെയ്യുന്നു എന്ന ഉടമസ്ഥന്റെ സത്യവാങ്മൂലം.

അപേക്ഷ  സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. ഏപ്രില്‍ - 15  -2012 



(കടപ്പാട്: എടപറമ്പ് വോയ്സ്)

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment