സ്കൂള്‍ കലണ്ടര്‍ മാറ്റം: പി ടി എ യോഗത്തില്‍ രൂക്ഷമായ വാഗ്വാദം

            മോങ്ങം: അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ മോങ്ങം എ.എം.യു.പി സ്കൂളില്‍ നിലവിലുള്ള മാപ്പിള കലണ്ടറിന പകരമായി ജനറല്‍ കലണ്ടര്‍ ഏര്‍പെടുത്തണമെന്ന ആവശ്യത്തിന്‍ മേല്‍ നടന്ന ചര്‍ച്ച പി.ടി.എ യോഗത്തില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത ഉണ്ടായതായി റിപ്പോര്‍ട്ട്. കലണ്ടര്‍ മാറ്റത്തിന് സ്കൂള്‍ പി.ടി.എ ഭാരവാഹികളും അദ്ധ്യാപകരും ഒരു വിഭാഗം രക്ഷിതാക്കളും അനുകൂലമായ നിലപാടെടുത്തപ്പോള്‍ എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തില്‍ ഏതാനും രക്ഷിതാക്കള്‍ അതിനെ എതിര്‍ത്തും നിലപാടെടുത്തതോടെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് യോഗം വേദിയായി. ഇരു വിഭാഗങ്ങളും അവരവരുടെ ന്യായവാദങ്ങളില്‍ ഉറച്ച് നിന്നതോടെ പ്രശ്‌നപരിഹാരത്തിനായി കുട്ടികള്‍ മുഖാന്തിരം രക്ഷിതാക്കള്‍ക്ക് കലണ്ടര്‍ മാറ്റവിഷയത്തില്‍ നിലപാട് രേഖപെടുത്താന്‍ കത്ത് നല്‍കുമെന്നും അതിലൂടെ ലഭിക്കുന്ന ഭൂരിപക്ഷം രക്ഷിതാക്കളുടെ തീരുമാനം ഏതാണോ അത് നടപ്പിലാക്കുമെന്ന് പി.ടി.എ പ്രസിഡന്റ് യോഗത്തില്‍ അറിയിച്ചു.
(ഈ വിഷയത്തില്‍ പി.ടി.എ പ്രസിഡന്റ് സി.ഹംസയുടെയും എസ്.കെ.എസ്.എസ്.എഫ് പ്രതിനിധി സി.ടി.സിദ്ധീഖിന്റെയും മറ്റു പ്രമുഖരുടെയും പ്രതികരണങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്) 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment