കാന്തപുരത്തിന്റെ കേരള യാത്ര: ഉപയാത്രക്ക് സ്വീകരണം നല്‍കി

      മോങ്ങം : മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശവുമായി കാന്തപുരത്തിന്റെ കേരള യാത്രയുടെ ഭാഗമായി നടത്തുന്ന ഉപയാത്രക്ക് മോങ്ങത്ത് സ്വീകരണം നല്‍കി. മോങ്ങത്ത് നല്‍കിയ സ്വീകരണം ജില്ലാ പഞ്ചായത്ത് അംഗം എ.കെ അബ്ദുസമദ് ഉല്‍ഘാടനം ചെയ്തു. ശിഹാബുദ്ധീന്‍ ഹൈദറൂസി ഷാള്‍ അണിയിച്ചു. സയ്യിദ് ജലാലുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇബ്രാഹിം സഖാഫി കോട്ടൂര്‍ , പി എം കെ ഫൈസി, സി കെ മുഹമ്മദ് മുസ്ലിയാര്‍ , പി എ ലത്തീഫ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. കരുവള്ളി റഹീം മാസ്റ്റര്‍ വിഷയാവതരണം നടത്തി. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment