സ്കൂള്‍ കലണ്ടര്‍ മാറ്റം വിവാദങ്ങള്‍ അനാവശ്യം: സി.ഹംസ

        മോങ്ങം: അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ മോങ്ങം എ.എം.യു.പി സ്കൂളിലെ അദ്ധ്യയന കലണ്ടര്‍ നിലവിലുള്ള മാപ്പിള കലണ്ടറില്‍ നിന്നും ജനറല്‍ കലണ്ടറിലേക്ക് മാറുന്നതുമായി ബന്ദപെട്ട് വിവാദങ്ങള്‍ അനാവശ്യമാണെന്നും ചില സംഘടനകളുടെ പിടിവാശിയാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നും പി.ടി.എ പ്രസിഡന്റ് സി.ഹംസ എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന പി.ടി.എ ജനറല്‍ ബോഡീ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചക്കെടുത്തപ്പോള്‍ ഭൂരിഭാഗം രക്ഷിതാക്കളും അതിനു അനുകൂലമായിരുന്നുവെന്നും എസ്.കെ.എസ്.എസ്.ഫിന്റെ നേതൃത്വത്തിലുള്ള വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമാണ് എതിര്‍പ്പുമായി രംഗത്ത് വന്നതെന്നും ഹംസ എന്റെ മോങ്ങം പ്രതിനിധിയുമായി നടത്തിയ ടെലഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു
    നിലവിലെ കലണ്ടര്‍ പ്രകാരമുള്ള കഠിന ചൂടുള്ള ഏപ്രില്‍ മാസത്തിലെ ക്ലാസ് ഒഴിവാക്കി അതിന്‍ പകരമായി റംസാനില്‍ ഒരു മാസം  ഉച്ചക്ക് രണ്ട് മണിവരെ ക്ലാസെടുക്കുക എന്നതാണ് കലണ്ടര്‍ മാറ്റം കൊണ്ട് ഉണ്ടാകുന്ന് പ്രധാന വെത്യാസമെന്നും ഹംസ പറഞ്ഞു. ജൂണില്‍ സ്കൂള്‍ തുറന്ന് ഒരു മാസത്തിന്‍ ശേഷം റംസാന്‍ അവധി വരുമ്പോള്‍ കുട്ടികള്‍ ഒരു മാസത്തോളം പാഠ്യ വിഷയങ്ങളുമായി അകന്ന് നില്‍ക്കുന്നത് കുട്ടികളില്‍ നിലവാര തകര്‍ച്ച ഉണ്ടാക്കുന്നുണ്ടെന്നും പിന്നീട് നേരത്തെ പഠിപ്പിച്ച ഭാഗം മുതല്‍ വീണ്ടും പഠിപ്പിക്കേണ്ട അവസ്ഥയാണെന്നും അദ്ധേഹം പറഞ്ഞു. മാത്രമല്ല ഏപ്രില്‍ മാസത്തെ അതി കഠിനമായ ചൂടില്‍ കുട്ടികള്‍ വളരെ പ്രയാസപെട്ടാണ് ക്ലാസിലിരിക്കുന്നതെന്നും ഇതിനാല്‍ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ പോലും ശ്രദ്ധിക്കാന്‍ കഴിയാത്ത സാഹജര്യമാണെന്നും ഇത്തരം പ്രശനങ്ങളൊക്കെ പരിഹരിക്കാന്‍ കലണ്ടര്‍ മാറ്റം അനിവാര്യ മാണെന്നും ഹംസ അഭിപ്രായപെട്ടു
   നിലവിലുള്ള് മുസ്ലിം കലണ്ടര്‍ സംവിധാനം ഏതാണ്ട് അര നൂറ്റാണ്ടോളം പഴക്കം ചെന്നതാണെന്നും മുസ്ലിം സമുദായത്തിലെ കുട്ടികള്‍ ഭൌതിക വിദ്ധ്യാഭ്യാസത്തിന്‍ വിമുഖത കാണിച്ചിരുന്ന അക്കാലത്ത് അവരെ സ്കൂളുകളിലേക്ക് എത്തിക്കാന്‍ കൂടിയായിരുന്നു ഈ സംവിധാനമെന്നും, അക്കാലങ്ങളിലൊക്കെ ഏപ്രില്‍ മാസത്തെ പരമാവധി ചൂട് ഇരുപത് മുതല്‍ ഇരുപത്തിയഞ്ച് ഡിഗ്രിയായിരുന്നുവെങ്കില്‍ ഇന്ന് അത് മുപ്പത്തിയഞ്ചും  നാല്‍പ്പതും ഡിഗ്രിവരെ ഉയരുന്നു എന്ന വസ്തുത മനസ്സിലാക്കി അന്നത്തെയും ഇന്നത്തെയും സാഹജര്യങ്ങളുടെ വെത്യാസം നമ്മള്‍ തിരിച്ചറിയണമെന്നും ഹംസ കൂട്ടി ചേര്‍ത്തുപി.ടി.എ ജനറല്‍ ബോഡിയില്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനമാകാത്തതിനാല്‍ തീരുമാനം രക്ഷിതാക്കള്‍ക്ക് വിട്ടിരിക്കുകയാണെന്നും സുകൂളിലെ ഓരോ കുട്ടികള്‍ മുഖാന്തിരം രക്ഷിതാക്കളിലേക്ക് കലണ്ടര്‍ മാറ്റം സമ്പന്തിച്ച് അഭിപ്രായം അറിയിക്കാനുള്ള ഹിതപരിശോധന കത്ത് കൊടുത്തയക്കുമെന്നും അതിലൂടെ എല്ലാ രക്ഷിതാക്കളുടെ അഭിപ്രായം സമാഹരിച്ച് ഭൂരിപക്ഷ തീരുമാനം നടപ്പില്‍ വരുത്തുമെന്നും ഈ വിഷയത്തില്‍ എന്റെയോ മറ്റ് ആരുടെയെങ്കിലുമോ വെക്തി താല്‍പര്യം അടിച്ചേല്‍പ്പിക്കുകയില്ലെന്നും ഹംസ പറഞ്ഞു.   
   റംസാന്ക്ലാസ് നടത്തിയാല്‍നോമ്പെടുക്കുന്ന  കുട്ടികള്ക്ക് ക്ഷീണം ഉണ്ടാവും എന്നാണ് എതിര്‍ക്കുന്നവരുടെ മുഖ്യ ആരോപണമെന്നും എന്നാല്ഇത് അടിസ്ഥാന രഹിതമാണെന്നും കഴിഞ്ഞ വര്‍ഷം റംസാന്കുട്ടികള്‍ക്കായി നടത്തിയ സ്പെഷല്‍കോച്ചിങ്ങ് ക്ലാസുകളില്വളരെ ഊര്‍ജ്ജസ്വലരായാണ് കുട്ടികള്‍പങ്കെടുത്തെതെന്നും അദ്ധേഹം പറഞ്ഞു. പ്രാര്‍ത്ഥനയെയും കലണ്ടര്‍മാറ്റത്തെയും കൂട്ടി കുഴക്കരുതെന്നും വെള്ളിയാഴ്ച്ച അവധിയോട് കൂടിയ കലണ്ടര്‍മാറ്റമാണ്ഉദ്ധേശിക്കുന്നതെന്നും ദൈനം ദിന പ്രാര്‍ത്ഥനക്ക് സ്കൂളില്‍സൌകര്യമുണ്ടെന്നും ഹംസ പറഞ്ഞു. നിലവിലെ കലണ്ടര്‍പ്രകാരം പരമാവധി 165 പ്രവര്‍ത്തി ദിനങ്ങളെ വര്‍ഷത്തില്ലഭിക്കുവെന്നും എന്നാല്ജനറല്‍കലണ്ടറിലേക്ക് മാറുന്നതോടെ അത് 195 ദിവസമായി ഉയരുമെന്നും കണക്കുകള്‍ഉദ്ധരിച്ച് അദ്ധേഹം പറഞ്ഞു
       നമ്മുടെ പരിസര പ്രദേശങ്ങളിലെ സ്കൂളുകളായ മുറയൂര്‍, കൊട്ടുക്കര, ഉമ്മുല്‍ഖുറ, ലിറ്റില്‍ഇന്ത്യ, എം..സി, പി.കെ.എം..സി, അദിന്‍തുടങ്ങിയ സ്കൂളുകളൊക്കെ റംസാനില്‍ക്ലാസ് നടക്കുന്ന ജനറല്‍കലണ്ടറിലാണ്പ്രവര്‍ത്തിക്കുന്നതെന്നും നമ്മുടെ സ്കൂളിലെ കലണ്ടര്‍മാറ്റത്തെ എതിര്‍ക്കുന്ന സംഘടനക‍ള്‍ നേരിട്ട് നടത്തുന്ന സ്ഥാപനങ്ങളാണ്ഇതില്‍ ചിലതെന്ന് നമ്മള്‍ ഓര്‍ക്കണമെന്നും നാടിന്റെയും വരും തലമുറയുടെയും ഗുണത്തിനും അഭിവൃധിക്കും ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍നോക്കി കാണാന്‍എല്ലാവരും തയ്യാറാവണമെന്നും പി.ടി. പ്രസിഡന്റ്  സി.ഹംസ അഭ്യര്‍ത്തിച്ചു. 
(സ്കൂള്‍ കലണ്ടര്‍ മാറ്റ വിഷയത്തില്‍  സംഘടനയുടെ നിലപാട് വെക്തമാക്കി കൊണ്ട് എസ്.കെ.എസ്.എസ്.എഫ്  പ്രതിനിധി സി.ടി.അബൂബക്കര്‍ സിദ്ധീക്കിന്റെ പ്രതികരണം നാളെ പ്രസിദ്ധീകരിക്കുന്നതാണ്)

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment