മോങ്ങം എ എം യു പി സ്കൂളിന്റെ എണ്‍പത്തിയേഴാം വാര്‍ഷികം ആഘോഷിച്ചു

                 മോങ്ങം : മോങ്ങം എ എം യു പി സ്കൂളിന്റെ എണ്‍പത്തിയേഴാം വാര്‍ഷികവും എം ഐ ടി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഒമ്പതാം വാര്‍ഷികവും അതിവിപുലമായി ആഘോഷിച്ചു. വാര്‍ഷിക ഉദ്ഘാടനം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ മുഹമ്മദ് നിര്‍വഹിച്ചു. പരിപാടിയില്‍ മലയാളം ടെലിഫിലിം ഹാസ്യനടന്‍ സിദ്ധീഖ് കൊടിയത്തൂര്‍ മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ് സി. ഹംസ അദ്ധ്യക്ഷത വഹിച്ചു. അഞ്ചാം വാര്‍ഡ് മെമ്പര്‍ ബി. കുഞ്ഞുട്ടി, റഫീഖ് മാസ്റ്റര്‍ , റഷീദ് മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സ്കൂള്‍ മാഗസിന്റെ പ്രകാശനം സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധി വി. കുഞ്ഞിമാന്‍ നവാസ് ഹുസൈന് നല്‍കി പ്രകാശനം ചെയ്തു. ഈ അടുത്ത കാലത്ത് സ്കൂളില്‍ നിന്നും മലമ്പുഴയിലേക്ക് പോയ വിനോദയാത്രയെക്കുറിച്ച് കുട്ടികളുടെ യാത്രാവിവരണത്തെക്കുറിച്ചുള്ള പുസ്തക പ്രകാശനവും  ഇതില്‍ ഏറ്റവും നന്നായി യാത്രാ വിവരണം നല്‍കിയ കുട്ടികള്‍ക്കുള്ള സമ്മാന വിതരണവും  വേദിയില്‍ നടന്നു. ഹെഡ് മിസ്ട്രസ് വത്സല ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിപിന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കരോക്കെ ഗാനമേളയും ശേഷം ടെലിഫിലിം ഹാസ്യതാരം സിദ്ധീഖ് കൊടിയത്തൂര്‍ ജനഹ്രിദയങ്ങളില്‍ ഇടം പിടിച്ച തന്റെ ഹാസ്യ രംഗങ്ങള്‍ സ്റ്റേജില്‍ അവതരിപ്പിച്ച് കൊണ്ട് കുട്ടികളെ കയ്യിലെടുത്തു. 
    വൈകുണേരം 7 മണിയോടുകൂടി എം ഐ ടി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഏഴാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണുമായി ആമിന ടീച്ചര്‍ ഉല്‍ഘാടനം ചെയ്ത പരിപാടിയില്‍ പി ടി എ പ്രസിഡന്റ് സി.ഹംസ   അദ്ധ്യക്ഷ പഥം അലങ്കരിച്ചു. പരിപാടിക്ക് ആശംസകളര്‍പ്പിച്ച് കൊണ്ട് മുഹമ്മദലി ഹാജിയും മോങ്ങം എ എം യു പി സ്കൂള്‍ എച്ച് എം വത്സല ടീച്ചര്‍ , ദേവകി ടീച്ചര്‍ , റഫീഖ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. സുലൈഖ ടീച്ചര്‍ സ്വാഗതവും റജിത നന്ദിയും പറാഞ്ഞു. പിഞ്ചോമനകളുടെ കലാവിരുന്ന് ഏറെ ആസ്വാദകരമായിരുന്നു. കുട്ടികളുടെ കലാപരിപാടികള്‍ ആസ്വദിക്കുന്നതിന്ന് സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ എത്തിയിരുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment