ഇര്‍ശാദിയ നഴ്സറി സ്കൂള്‍ പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു

        മോങ്ങം: ഇര്‍ശാദിയ നഴ്സറി സ്കൂളിന്റെ പതിനൊന്നാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. ഇര്‍ശാദുസ്സ്വിബ്യാന്‍‍ മദ്രസാ ഓഡിറ്റോറിയത്തില്‍  വെച്ച് നടന്ന് ചടങ്ങ് മൊറയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ആറാം വാര്‍ഡ് മെമ്പറുമായ സികെ മുഹമ്മദ് ഉല്‍ഘാടനം ചെയ്തു. ശാഹുല്‍ ഹമീദ് മേല്‍മുറി മുഖ്യ അഥിതിയായിരുന്നു. കുട്ടികളെ ഭരിക്കുകയല്ല നയിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം രക്ഷിതാക്കളെ ഓര്‍മപ്പെടുത്തി. മൊബൈല്‍ ഫോണ്‍, ഇന്റെനെറ്റ്, ടി വി ചാനലുകള്‍ ഇവയിലെല്ലാം കുട്ടികളുടെ മേല്‍ രക്ഷിതാക്കളുടെ ശ്രദ്ദ അനിവാര്യമാണെന്ന് ഹൃദയ സ്പര്‍ശമായ തന്റെ ക്ലാസ്സില്‍ അദ്ദേഹം വിശദീകരിച്ചു. കുട്ടികളുടെ കൂട്ട് കെട്ടിനെ പ്രത്യേകം ശ്രദ്ദിക്കണമെന്നും, കുട്ടികള്‍ക്ക് വാങ്ങികൊടുക്കുന്ന കളിപ്പാട്ടങ്ങള്‍ വരെ കുട്ടികളുടെ നേര്‍ വഴി തെറ്റിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മഹല്ല് സെക്രടറി സി.കെ.ബാപ്പു, പ്രഫസര്‍ ബി മുഹമ്മദുണ്ണി മാസ്റ്റര്‍, കെ.ടി.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment