എസ് കെ എസ് എസ് എഫ് പ്രവര്‍ത്തന സംഗമം നടന്നു.

          മോങ്ങം: എസ് കെ എസ് എസ് എഫ് വിമോചനയാത്രയുടെ ഭാഗമായി മൊറയൂര്‍, പൂക്കോട്ടൂര്‍, പുല്‍‌പറ്റ പഞ്ചായത്തുകളിലെ പ്രധാന പ്രവര്‍ത്തകരുടെ സ്പെഷ്യെല്‍ മീറ്റിംഗ് മോങ്ങത്ത് നടന്നു. ശിഹാബ് ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ച പരിപാടിയില്‍ മേഖല പ്രസിഡന്റ് ടി.പി.നൂറുദ്ധീന്‍ യമാനി അദ്ധ്യക്ഷത വഹിച്ചു. അയ്യൂബ് സഖാഫി പള്ളിപ്പുറം ക്ലാസെടുത്തു. ജലീല്‍ ഫൈസി അരിമ്പ്ര, അലവിക്കുട്ടി ഫൈസി, ടി സിദ്ധീഖ്, സാദിഖലി ഫൈസി അരിമ്പ്ര, ഇസ്മായീല്‍ അരിമ്പ്ര, ശഫീഖ് പൂക്കോട്ടൂര്‍ , അനസ് പൂക്കോട്ടൂര്‍ , യാസിര്‍ മോങ്ങം എന്നിവര്‍ വിളംബര ജാഥക്ക് നേത്രുത്വം നല്‍കി.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment