മോങ്ങത്ത് വിഷു ആഘോഷിച്ചു

              മോങ്ങം : ഐശര്യത്തിന്റെ പുത്തന്‍ പ്രതീക്ഷകള്‍ നേര്‍ന്ന് മോങ്ങത്ത് വിഷു ആഘോഷിച്ചു. മോങ്ങത്ത് ഹിന്ദു മത വിശ്വാസികളുടെ വീടുകളില്‍ അതിവിപുലമായിട്ടാണ് ഇപ്രാവശ്യത്തെ വിഷുവിനെ കൊണ്ടാടിയത്. ഒരു വര്‍ഷത്തെ ജീവിതം ഐശര്യ പൂര്‍ണ്ണമാകുവാന്‍ വേണ്ടി  വീടുകളില്‍ തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും, പൊന്നും , വാല്‍ക്കണ്ണാടിയും ,കണിവെള്ളരിയും , കണിക്കൊന്നയും , പഴുത്ത അടക്കയും , വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം , നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട കത്തിച്ച നിലവിളക്കും , നാളികേര പാതിയും , ശ്രീക്രിഷ്ണന്റെ വിഗ്രഹവും എല്ലാം ഒരുക്കി ഐശര്യ സമ്പൂര്‍ണ്ണമായ കണിയൊരുക്കിയും കുട്ടികള്‍ പൂത്തിരിയും പടക്കവും പൊട്ടിച്ചും വീട്ടമ്മമാര്‍ പായസവും സദ്യയും ഒരുക്കിയും ഹിന്ദു സഹോദരന്മാര്‍ മറ്റു ഇതര മതസ്ഥരെ വീട്ടിലേക്ക് ക്ഷണിച്ചുമാണ് മോങ്ങത്തുകാര്‍ ഇത്തവണത്തെ വിഷു ആഘോഷിച്ചത്. വിഷുകാരണം മോങ്ങത്ത് രണ്ട് ദിവസമായി പടക്ക വില്‍പ്പന ശാലകളിലും വിഷുവിന് സാധനങ്ങളുടെ വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്ന മോങ്ങത്തെ നീതി സ്റ്റോര്‍ മാവേലി സ്റ്റോര്‍ എന്നിവിടങ്ങളിലും വന്‍ തിരക്കാണനുഭവപ്പെട്ടത്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment