മോങ്ങം സ്കൂള്‍ എണ്‍പത്തി ഏഴാം വാര്‍ഷികം നാളെ: സിദ്ധീഖ് കൊടിയത്തൂര്‍ മുഖ്യാതിഥി


      മോങ്ങം: “അനക്ക് തീരെ തല്‍ച്ചോറില്ലെ..?” “കരണ്ട് പുടുച്ചു എന്ന് കരുതി സ്വന്തം അമ്മോനെ ജാതി അടി അടിച്ചര്‍ത്തുടങ്ങി ഓര്‍ത്ത് ചിരിക്കാനും ഊറി ചിരിക്കാനും വക നല്‍കിയ നിരവധി അഭിനയ മുഹൂര്‍ത്തങ്ങളുമായി ഏറനാടന്‍മാപ്പിളയുടെ വേഷ പകര്‍ച്ചകായ ലീക്ക് ബീരാനിലൂടെയും, കുഞ്ഞിക്കാക്കയിലൂടെയും മലയാളികള്ക്ക് സുപരിചിതനായ ടെലിഫിലിം സൂപ്പര്‍ സ്റ്റാര്‍‍ “സിദ്ധീഖ് കൊടിയത്തൂര്‍“ ഏപ്രില്‍ 12നു വ്യാഴാഴ്ച്ച (നാളെ)  മോങ്ങത്ത്. മോങ്ങം .എം.യു.പി സ്കൂള്എണ്‍പത്തി ഏഴാം വാര്‍ഷിക ആഘോഷത്തിലെ മുഖ്യ അഥിതിയായാണ്സിദ്ധീഖ് മോങ്ങത്തെന്നത്
     രാവിലെ 9മണിക്ക് ആരംഭിക്കുന്ന വാര്‍ഷികാഘോഷം മുന്‍ മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ആറാം വാര്‍ഡ് അംഗവുമായ സി.കെ.മുഹമ്മദും വൈകിട്ട് ആറ് മണിക്ക് നടക്കുന്ന എം..ടി ഇംഗ്ലീഷ് മീഡിയം നഴ്സറി എട്ടാം വാര്‍ഷികം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.സകീനയും  ഉദ്ഘാടനം ചെയ്യും. ഇരു ചടങ്ങുകളിലും പി.ടി. പ്രസിഡന്റ് സി.ഹംസ അദ്ധ്യക്ഷനായിരിക്കും. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.കെ.ആമിന മുഹമ്മദലി, ബി.കുഞ്ഞുട്ടി എന്നിവര്‍ പങ്കെടുക്കും. രാവിലെ 9 മണിമുതല്വൈകിട്ട് അഞ്ചര മണി വരെ സ്കൂള്‍കുട്ടികളുടെ കലാപരിപടികളും വെകിട്ട് ആറ് മണി മുതല്‍നഴ്സറി കുട്ടികളുടെ കലാപരിപാടികളും അരങ്ങേറുമെന്ന് സ്കൂള്അധികാരികള്‍അറിയിച്ചു.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment