ഹിതപരിശോധന: 70% രക്ഷിതാക്കളും കലണ്ടര്‍ മാറ്റത്തിനു അനുകൂലം

       മോങ്ങം: എ.എം.യു.പി സ്കൂള്‍ നിലവിലെ ജനറല്‍ കലണ്ടറില്‍ നിന്നും ജനറല്‍ കലണ്ടറിലേക്ക് മാറ്റുന്ന വിഷയത്തില്‍ രക്ഷിതാക്കള്‍കിടയില്‍ നടന്ന ഹിതപരിശോധനയില്‍ ബഹു ഭൂരിപക്ഷം പേരും കലണ്ടര്‍ മാറ്റത്തെ അനുകൂലിച്ചു. വോട്ടെടുപ്പില്‍ എഴുപത് ശതമാനം പേര്‍ കലണ്ടര്‍ മാറ്റത്തെ അനുകൂലിക്കുകയും ഇരുപത് ശതമാനം പേര്‍ നിലവില്‍ ഉള്ള രീതിയില്‍ തന്നെ തുടരണം തന്നെ അഭിപ്രായപെടുകയും പത്ത് ശതമാനം പേര്‍ തീരുമാനം അറിയിക്കാതെ ഹിതപരിശോധനയില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തതായി പി.ടി.എ പ്രസിഡന്റ് സി.ഹംസ അറിയിച്ചു. രക്ഷിതാക്കളില്‍ ഭൂരിഭാഗം പേരും കലണ്ടര്‍ മാറ്റത്തിന് അനുകൂലമായി പച്ചകൊടി കാണിച്ച സാ‍ഹചര്യത്തില്‍ അനന്തര നടപടികള്‍ക്കായി പി.ടി.എ എക്സിക്യൂട്ടിവ് ഉടന്‍ ചേരുമെന്നും ഹംസ അറിയിച്ചു. 
  ഇതിനിടയില്‍ കലണ്ടര്‍ മാറ്റ തീരുമാനത്തിനെ എതിര്‍ക്കുന്ന സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ ചരട് വലികളും അണിയറയില്‍ നടക്കുന്നുണ്ട്. രക്ഷിതാക്കളില്‍ ഭൂരിഭാഗവും കലണ്ടര്‍ മാറ്റത്തിനു അനുകൂലമായതിനാല്‍ തീരുമാനം നടപ്പാക്കാതിരിക്കാന്‍ പൊതു ജനങ്ങളില്‍ നിന്ന് ഒപ്പ് ശേഖരണം നടത്തിയും മത നേതൃത്വത്തെ വിഷയത്തില്‍ ഇടപെടുവിച്ചും മാനേജ്മെന്റിനു മേല്‍ കടുത്ത സമ്മര്‍ദ്ധമാണ് എതിര്‍ക്കുന്നവരുടെ ഭാഗത്ത്നിന്നുള്ളതെന്ന് എന്റെ മോങ്ങത്തിന്റെ അന്വേഷണത്തില്‍ വെക്തമായി. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment