മുഹമ്മദുണ്ണി ഹാജിക്ക് ബൈക്കിടിച്ച് പരിക്കേറ്റു

          തിരുവനന്തപുരം: കൊണ്ടോട്ടി എം.എല്‍.എ മുഹമ്മദുണ്ണി ഹാജിക്ക് ബൈക്കിടിച്ച് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം എട്ടോടെ എം.എല്‍.എ ഹോസ്റ്റലിന് മുന്നിലെ റോഡിലായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന യോഗത്തിനുശേഷം മടങ്ങുമ്പോള്‍ യൂനിവേഴ്സിറ്റി ലൈബ്രറി ഭാഗത്തുനിന്ന് റോഡ് മുറിച്ചുകടന്ന് എം.എല്‍.എ ഹോസ്റ്റലിലെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ബൈക്കിടിക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ എം.എല്‍.എയുടെ മൂക്കിന് കാര്യമായ ക്ഷതവും രക്തസ്രാവവും സംഭവിച്ചു.  മെഡിക്കല്‍ കോളേജിലെ ഇ. എന്‍ . ടി. യൂണിറ്റ് തലവന്‍ ഡോ. സതീഷിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് അദ്ധേഹം. മമ്മുണ്ണി ഹാജിയെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment