എസ്.കെ.എസ്.എസ്.എഫ് പഠനക്യാമ്പ് നടത്തി

         മോങ്ങം: എസ്.കെ.എസ്.എസ്.എഫ് മോങ്ങം യൂണിറ്റ് ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ‘തജ്‌ഹീസ്-2012’ പഠനക്യാമ്പ് നടത്തി. ഇര്‍ഷാദ് സ്വിബിയാന്‍ മദ്രസ ഓഡിറ്റോറിയത്തില്‍ വെച്ച് മൂന്ന്‍ സെഷനിലായി നടന്ന പരിപാടിയുടെ ഉദ്‌ഘാടനം മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സി.കെ.മുഹമ്മദ് നിര്‍വ്വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ജവാദ് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഒന്നാം സെഷനില്‍ ‘നമ്മുടെ ആരോഗ്യം’ എന്ന വിഷയത്തില്‍ ഡോക്ടര്‍ മുഹമ്മദലി ക്ലാസെടുത്തു. 
  വൈകുന്നേരം 4.15 ആരംഭിച്ച രണ്ടാം സെഷനില്‍ സി.ടി.അബൂബക്കര്‍ സിദ്ധീഖിന്റെ അദ്ധ്യതക്ഷ്തയില്‍ ശാഹുല്‍ ഹമീദ് ദാരിമി ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ‘സംഘടന സംഘാടനം’ എന്ന വിഷയത്തില്‍ സത്താര്‍ പന്തല്ലൂര്‍, മുജീബ് മുസ്ലിയാര്‍ എന്നിവര്‍ ക്ലാസെടുത്തു. 
  വൈകിട്ട് 7 മണിക്ക് ആരംഭിച്ച  മൂന്നാം സെഷനില്‍ മേഖല സെക്രടറി എന്‍ യാ‍സറിന്റെ അദ്ധ്യക്ഷതയില്‍ മഹല്ല് ഖാസി അഹമ്മദ് കുട്ടി ബാഖവി ഉദ്ഘാടനം നിര്‍വ്വഹിച്ചു ‘ആത്മസംസ്കരണം’ എന്ന വിഷയത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി ക്ലാ‍സ്സെടുത്തു.വിവിധ സെഷനുകളില്‍ പ്രസീഡിയമായി കെ ടി മുഹമ്മദ്,സി കെ മുഹമ്മദ്,മുഹമ്മദാജി.കെ,സി കെ ബാപ്പൂ, കെ അലവികുട്ടിഹാജി, എം ബീരാന്‍ കുട്ടി മുസ്ലിയാര്‍ എന്നിവര്‍ നിയന്ത്രിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment