ജനങ്ങളെ കൊള്ളയടിക്കാന്‍ കേന്ദ്രം കൂട്ട് നില്‍ക്കുന്നു: സി.ബാബു

             മോങ്ങം: അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയലിന്റെ വില കുറഞ്ഞ് നില്‍ക്കുന്ന സമയത്ത് എണ്ണ വില വര്‍ധിപ്പിച്ച് കുത്തക കമ്പനികള്‍ക്ക് സാധാരണക്കാരെ കൊള്ളയടിക്കാന്‍ മന്‍‌മോഹന്‍ സര്‍ക്കാര്‍ ഒത്താശ ചയ്യുകയാണെന്ന് ഡി.വൈ.എഫ്.വൈ മലപ്പുറം ജില്ലാ സെക്രട്രിയേറ്റ് മെമ്പര്‍ സി.ബാബു.    പെട്രോള്‍ വില വിര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന വഴി തടയല്‍ സമരത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.വൈ കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മോങ്ങത്ത് നടത്തിയ  “ചക്ര സ്തംഭനം” സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി.ബാബു. ദേശീയ പാതയില്‍ കുത്തിയിരുന്ന് ഗതാഗതം സ്തംഭിപ്പിച്ച് നടത്തിയ സമരം വൈകുന്നേരം നാലര മണിക്ക് തുടങ്ങി അഞ്ച് മണിക്ക് അവസാനിച്ചു. ഡി.വൈ.എഫ്.ഐ കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡന്റ് അഡ്വ: എ.സി.മോഹന്‍‌ദാസ് മുഖ്യ പ്രഭാഷണം നടത്തി.  ഡി.വൈ.എഫ്.ഐ കൊണ്ടോട്ടി ബ്ലോക്ക് ട്രഷറര്‍ സി.നിതീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക് വൈസ് പ്രസിഡന്റ് സുര്‍ജിത്ത് സ്വാഗതം പറഞ്ഞു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment