വിദ്ധ്യാഭ്യാസ സഹായ വിതരണവും അവാര്‍ഡ് ദാനവും നടത്തി.

     ചെറുപുത്തൂര്‍: സോളിഡാരിറ്റി - എസ് ഐ ഒ ചെറുപുത്തൂര്‍ യൂണിറ്റ് വിദ്ധ്യാഭ്യാസ സഹായ വിതരണവും അവാര്‍ഡ് ദാനവും പെന്‍ഷന്‍ വിതരണവും നടത്തി. ചെറുപുത്തൂര്‍ എ.എം.എല്‍.പി.സ്കൂളില്‍ നടന്ന പരിപാടി അരീക്കോട് ബ്ലോക് പഞ്ചായത്ത് അംഗം മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഇ.എം.ഇ.എ കോളേജ് റിട്ടേര്‍ഡ് പ്രിന്‍സിപ്പള്‍ ഡോക്ടര്‍ കെ.അബ്ദുള്‍ ഹമീദ് മുഖ്യാതിഥിയായ പരിപാടിയില്‍ അഷ്‌റഫ് കൊണ്ടോട്ടി ആമുഖ ഭാഷണം നിര്‍വഹിച്ചു. എന്‍ട്രന്‍സില്‍ നൂറ്റി പതിനൊന്നാം റാങ്ക് നേടിയ മുഫീദ് തൃപനച്ചിക്ക് കെ.സി.അബ്ദുറഹ്‌മാന്‍ മാ‍സ്റ്റര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു . ദേശീയ അതലടിക് മീറ്റില്‍ ലോംഗ് ജെമ്പില്‍ സ്വര്‍ണ്ണം നേടിയ സിറാജുദ്ധീന്‍ തൃപനച്ചിയെ  ബ്ലോക് പഞ്ചായത്ത് അംഗം മുരളീധരന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. 
   വിവിധ തലങ്ങളില്‍ അവശതയനുഭവിക്കുന്നവര്‍ക്കായി സോളിഡരിറ്റി കേരള ഏര്‍പെടുത്തിയ പെന്‍ഷന്‍ ഒരാള്‍ക്ക് ആറായിരം രൂപ വെച്ച് ആറ് പേര്‍ക്ക് സോളിഡാരിറ്റി സംസ്ഥാന സിമതി അംഗം ജലീല്‍ മോങ്ങത്തില്‍ നിന്നും സോളിഡാരിറ്റി ചെറുപുത്തൂര്‍ സെക്രടറി മുഷ്താഖ് ഏറ്റുവാങ്ങി. നിര്‍ധനരായ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള വിദ്ധ്യാഭ്യാസ സഹയാം അഷ്‌റഫ് കൊണ്ടോട്ടിയില്‍ നിന്നും എസ്.ഐ.ഒ ചെറുപുത്തൂര്‍ യൂണിറ്റ് പ്രതിനിധി വലീദ് ടി.പി ഏറ്റ്വാങ്ങി. കാര്‍ഷിക മേഖലയിലെ നിറ സാനിദ്ധ്യമായ എം.എ മാസ്റ്ററെയും, മില്‍മ തീറ്റപ്പുല്‍ കര്‍ഷക അവാര്‍ഡ് ജേതാവ് ടി.പി.അന്‍‌വറിനെയും കേന്ദ്ര സര്‍ക്കാര്‍ ജോലി നേടിയ മുഹമ്മദ് എന്ന് മുത്തുവിനെയും ചടങ്ങില്‍ ആദരിച്ചു. അമീന്‍ ഹസ്സന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബാലന്‍ മാസ്റ്റര്‍, ടി.പി.അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, ചെറി.കെ.സോളാര്‍, റഷീദ് മൌലവി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മുഷ്താഖ് സി സ്വാഗതവും, സനിയ്യ നന്ദിയും പറഞ്ഞു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment