സമ്മാന കാര്‍ സാലിഹിനെ തേടിയെത്തി

      മോങ്ങം:  ഒരു ചുരിദാറിനു ഒരു കാര്‍ സമ്മാനം. സഹധര്‍മിണിക്കൊരു ഒരു ചുരിദാര്‍ വാങ്ങിയപ്പോള്‍ ലഭിച്ച  4738 എന്ന സമ്മാന കൂപ്പണ്‍ നമ്പര്‍ ഒരു ഭാഗ്യ നമ്പരാകും എന്ന് മോങ്ങം ആലുങ്ങപൊറ്റ സ്വദേശി ടി.കെ.സാലിഹ് സ്വപ്നത്തില്‍ പോലും വിജാരിച്ചതല്ല. കൊണ്ടോട്ടിയിലെ പ്രമുഖ റെഡിമെയ്ഡ് ഫൂട്‌വേര്‍ സ്ഥാപനമായ “സ്റ്റെയില്‍ പോയിന്റ്” അതിന്റെ ഉത്ഘാടനത്തോടനുബന്ധിച്ച് നടപ്പിലാകിയ പ്രമോഷന്‍ പദ്ധതിയില്‍ ഒരു ചുരിദാര്‍ വാങ്ങിയപ്പോള്‍ കിട്ടിയ കൂപ്പണ്‍ നറുക്കെടുപ്പിലാണ്  സാലിഹിനു നാനോ കാര്‍ സമ്മാനമായി ലഭിച്ചത്. 
     മഞ്ചേരി കുട്ടി ഹസ്സന്‍ കുട്ടി ഗ്രൂപ്പിന്റെ മോങ്ങം ഏരിയ സെയില്‍മാനായി ജോലി ചെയ്യുകയാണ് സാലിഹ്.  സമ്മാന കാറിന്റെ താക്കോല്‍ ഷോപില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ സെറ്റയില്‍ പോയിന്റ് മാനേജിങ്ങ് ഡയരക്‍ടര്‍ സാലിഹിനു കൈമാറി. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment