മലമ്പുഴയില്‍ ഓട്ടോ മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

       പാലക്കാട്: മലമ്പുഴയില്‍ ഓട്ടോ മറിഞ്ഞ് മോങ്ങത്തെ ഒരു കുടുംബത്തിലെ  എട്ട് പേര്‍ക്ക് പരിക്കേറ്റു. മോങ്ങത്തെ ചുമട്ട് തൊഴിലാളിയായ കോട്ടമ്മല്‍ സൈതലവിയും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. സൈതലവിയുടെ മകന്‍ മുഹമ്മദ് ശാഫി ജോലിചെയ്യുന്ന പാലക്കാട്ടേക്ക് വിരുന്ന് പോയ ഇവര്‍ മലമ്പുഴ ഉദ്ധ്യാനം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടക്ക് ഇവര്‍ സഞ്ചരിച്ച ആപ്പെ ഓട്ടോറിക്ഷ റോഡില്‍ നിന്നും തെന്നി എട്ടടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.  അപകടത്തില്‍ സൈതലവിയുടെ മകന്‍ അബ്ദുള്‍ നാസറിന്റെ ഭാര്യ മൈമൂനക്കും ഒന്നര വയസ്സുള്ള കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശീപ്പിച്ചു. 
    അപകടത്തില്‍ സൈതലവി ഭാര്യ, മകള്‍, മകളുടെ മൂന്ന് വയസ്സുള്ള കുട്ടി, മകന്‍ ശാഫിയുടെ ഭാര്യ, ഇളയ മകന്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നുവെങ്കിലും ഇവരെ ഒരു ദിവസം മെഡിക്കല്‍ കോളെജ് അത്യാഹിതാ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ വെച്ചതിനു ശേഷം ഡിസ്ചാര്‍ജ് ചെയ്തു.
Repport: C.T.Alavi kutty

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment