ചെറുപുത്തൂര്‍ റോഡ് ജംഗ്ഷനില്‍ അപകടം തുടര്‍കഥ

              മോങ്ങം :  അപകടം തുടര്‍കഥയാകുന്ന മോങ്ങം ചെറുപുത്തൂര്‍ റോഡ് ജംഗ്‌ഷനില്‍ കഴിഞ്ഞ ദിവസം രണ്ട് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോറിയും ബൈക്കും കൂട്ടിയിടിച്ചും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുള്ള മറ്റൊരു അപകടവുമാണ് ഈ ജംഗ്‌ഷനില്‍ അരങ്ങേറിയത്. ലോറിയും ബൈക്കും ക്കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ കൊണ്ടോട്ടി സ്വദേശിയെ മലപ്പുറം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി അപകടങ്ങളാണ് സ്ഥിരമായിട്ടെന്നോണം ഈ ജംഗ്ഷനില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. പലരുടെയും ഭാഗ്യം കൊണ്ടാണ് ജീവന്‍ രക്ഷപ്പെടുന്നത് തന്നെ . 
   ഇവിടെ സംഭവിക്കുന്ന അപകടങ്ങളുടെ പ്രധാന കാരണം ചെറുപുത്തൂര്‍ റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മെയിന്‍ റോഡിലേക്ക് തിരിയുമ്പോള്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല എന്നതാണ്. ഹില്‍ടോപ്പ് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളുടെ അമിത വേഗതയും മെയിന്‍ റോഡിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ചെറുപുത്തൂര്‍ റോഡിനെ ശ്രദ്ധിക്കപ്പെടാതെ പോകുന്നതും അപകടത്തിന്റെ മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചെറുപുത്തൂര്‍ റോഡില്‍ ഹമ്പ് സ്ഥാപിച്ച് കൊണ്ടും മെയിന്‍ റോഡില്‍ നിന്നും ചെറുപുത്തൂര്‍ റോഡിലേക്ക് തിരിയ്യുന്ന ഭാഗത്ത് അപകടമേഖല എന്ന ബോര്‍ഡ് സ്ഥാപിച്ച് കൊണ്ടും ഉത്തരവാദിത്വപ്പെട്ടവര്‍ ഈ ഭാഗത്ത് സംഭവിക്കുന്ന അപകടങ്ങളെ നിയന്ത്രിക്കണമെന്നും പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടു.
Report: Usman Moochi kundil
Photo: Yasar Bava C.K.P

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment