മോങ്ങം ദര്‍ശന ക്ലബ്ബ് യൂണിഫോം വിതരണവും അവാര്‍ഡ് ദാനവും നടത്തി

           മോങ്ങം : ദര്‍ശന ക്ലബ്ബ് മോങ്ങവും ദര്‍ശന ഗള്‍ഫ് കോ-ഡിനേഷന്‍ കമ്മിറ്റിയും സംയുക്തമായി ആറാമത് കൂനേങ്ങല്‍ സക്കീര്‍ മെമ്മോറിയല്‍ യൂണിഫോം വിതരണവും എസ് എസ് എല്‍ സി, പ്ലുസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍കക്കുള്ള അവാര്‍ഡ് ദാനവും നല്‍കി. മോങ്ങം ഒരുമ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച ചടങ്ങ് ദര്‍ശന ക്ലബ്ബ് സെക്രട്ടറി റഹീം സി.കെയുടെ അദ്ധ്യക്ഷതയില്‍ മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. സക്കീന  ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചു.    തുടര്‍ന്ന് പരിപാടിക്ക് ആശംസകളര്‍പ്പിച്ച് കൊണ്ട് മൊറയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബി.കുഞ്ഞുട്ടി, സി.കെ മുഹമ്മദ്, ആമിന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ് ദാനവും യൂനിഫോം വിതരണവും സംയുക്തമായി ഇവര്‍ നിര്‍വഹിച്ചു. 
   നാ‍ട്ടിലെ നിര്‍ധനരില്‍ നിര്‍ധനരായ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് യൂണിഫോം നല്‍കുകയും വിദ്ധ്യാഭ്യാസ പുരോഗതിയെ ലക്ഷ്യം വെച്ച് എസ് എസ് എല്‍ സി, പ്ലുസ്ടു പരീക്ഷളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്ധ്യാത്ഥികളെ കണ്ടെത്തി വര്‍ഷം തോറും അവാര്‍ഡുകള്‍ നല്‍കി ആദരിക്കുകയും ചെയ്യുന്ന ദര്‍ശന ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ള ക്ലബ്ബുകളില്‍ നിന്നും ദര്‍ശനയെ വേറിട്ടു നിര്‍ത്തുന്നു വെന്നും ചടങ്ങില്‍ പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു. പരിപാടിയില്‍ യൂസുഫലി എം സ്വാഗതവും കെ.അബ്ദു‌റഹ്‌മാന്‍ നന്ദിയും പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment