ശുചികരണം കടലാസില്‍: മാലിന്യ ഇറക്കുമതി സജീവം

          മോങ്ങം: നാടൊട്ടുക്ക് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുമ്പോള്‍ മാലിന്യം മറ്റിടങ്ങളില്‍ നിന്നും കൊണ്ട് വന്ന് നിശ്ചേപിച്ച് ദുരിതം വിതക്കുകയാണ്  മോങ്ങത്ത് ചിലര്‍. ഇത്തരത്തില്‍ ഒരു മിനി ലോറി നിറയെ മാലിന്യങ്ങള്‍ തട്ടിയതിന് കഴിഞ്ഞ ദിവസം മോങ്ങം ഒളമതില്‍ റോഡില്‍ നിന്ന് മൂന്ന്പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഏതാനും മാസം മുമ്പ് മോങ്ങം പാറക്കാട്ട് മാലിന്യങ്ങള്‍ തള്ളിയവരെ നാട്ടുകാര്‍ കയ്യോടെ പിടികൂടുകയും തട്ടിയ മാലിന്യങ്ങള്‍ മുഴുവന്‍ തിരികെ എടുപ്പിക്കുകയും ചെയ്തിരുന്നു.  മഴക്കാലം വന്നതോടെ പനിയും പകര്‍ച്ചവ്യാധികളും മറ്റു രോഗങ്ങളും പകരുന്നതിനെതിരെ   സംസ്ഥാനമൊട്ടാകെ തര്‍ദ്ധേശ ഭരണ സ്ഥാപനങ്ങള്‍ വഴി നിരന്തര ബോധവല്‍ക്കരണവും ശുചീകരണ യക്ജ്ഞവും തകൃതിയായി നടക്കുമ്പോള്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളൊന്നും നടക്കാതെ നിര്‍ജീവാവസ്ഥയിലുള്ള മോങ്ങത്ത് മാലിന്യ നിശ്ചേപം കൂടിയാകുമ്പോള്‍ പൊതുജനാരോഗ്യം അപകടാവസ്ഥയിലാണെന്ന കാര്യത്തില്‍ സംശയമില്ല.
   കഴിഞ്ഞ മാസം 27ന് ഞാറാഴ്ച്ച മോങ്ങത്തെ സന്നദ്ധ സംഘടനകളെ സഹകരിപ്പിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തുമെന്ന് അറിയിച്ച് ക്ലബ്ബ് പ്രവര്‍ത്തകര്‍ രാവിലെ തന്നെ എത്തിയെങ്കിലും പ്രഖ്യാപനം നടത്തിയവരോ ജന പ്രതിനിധികളോ ആവഴിക്ക് വന്നില്ലെന്നാണ് യാഥാര്‍ത്ഥ്യം.  കേവല സാമ്പത്തിക ലാഭം മാത്രം മുന്നില്‍ കണ്ട് മറ്റിടങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ കൊണ്ട് വന്ന് സ്വന്തം നാട്ടില്‍ നിശ്ചേപിച്ച് സാമൂഹത്തിനു ഉപദ്രവം ചെയ്യുന്നവര്‍ സ്വന്തം മക്കളും കുടുംബവും അടങ്ങുന്ന സമൂഹത്തിനു തന്നെയാണ് രോഗം വിതക്കുന്നതെന്ന് മറക്കാതിരിക്കുക. കാട്‌ വെട്ടാനും ഓട വൃത്തിയാക്കാനും ഒന്നും ഇറങ്ങിയില്ലെങ്കിലും കുപ്പായം ചുളിയാതെ  ഇത്തരക്കാരെ ഒന്ന് ബോധവല്‍ക്കരിക്കാനെങ്കിലും ജന പ്രതിനിധികള്‍ സമയം കണ്ടെത്തേണ്ടിയിരിക്കുന്നു.     

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment