മോങ്ങം സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

        മോങ്ങം: മോങ്ങം എ.എം.യു.പി സ്കൂളിലെ കുട്ടികള്‍ക്കായി സജീകരിച്ച സ്മാര്‍ട്ട് ക്ലാസ് റൂം മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബി സകീന ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി സബ് ജില്ലയിലെ എയ്ഡഡ് യു.പി സ്കൂളുകളില്‍ ആദ്യ സ്മാര്‍ട്ട് ക്ലാസ്‌റൂമാണ് മോങ്ങം എ.എ.യു.പി സ്കൂളില്‍ ആരംഭിക്കുന്നതെന്നതില്‍ നമുക്ക് അഭിമാനമുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായ പി.ടി.എ പ്രസിഡന്റ് സി.ഹംസ പറഞ്ഞു. ആധുനിക സംവിധാനങ്ങള്‍ ഉപയോഗപെടുത്തി കുട്ടികള്‍ക്ക് പെട്ടന്ന് മനസ്സിലാകുന്ന രീതിയില്‍ പഠനം നടത്താന്‍ ഇത്തരം സ്മാര്‍ട്ട് ക്ലാസ് റൂം അനിവാര്യമാണെന്ന് ക്ലാസ് റൂമിനെ കുറിച്ച് വിശദീകരിച്ച സി.നവാസ് മാസ്റ്റര്‍ പറഞ്ഞു. 
      അന്‍‌പതിനായിരത്തോളം രൂപ മുടക്കിയാണ് വലിയ സ്ക്രീനും പ്രൊജക്ടറും ഡോള്‍ബി സൌണ്ട്സിസ്റ്റത്തോടും കൂടിയ സ്മാര്‍ട്ട് ക്ലാസ് റൂം ഒരുക്കിയിരിക്കുന്നത്. ഈ ഇനത്തിലേക്ക്  കുട്ടികളില്‍ നിന്ന് ധന സമാഹരണം നട്ത്തിയിട്ടില്ലെന്നും പി.ടി.എയും അദ്ധ്യാപകരും മാനേജ്മെന്റും സംയുക്ത സഹകരണത്തോടെയാണ് ഫണ്ട് സമാഹരിച്ചതെന്നും പി.ടി.എ പ്രസിഡന്റ് അറിയിച്ചു.
Repport & Photo: Alavi kutty C.T. Mongam

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment