ഇന്‍സ്പെയര്‍ അവാര്‍ഡ് അന്‍സല്‍ മുഹമ്മദിന്

   മോങ്ങം: ശാസ്ത്ര അഭിരുചിയുള്ള വിദ്ധ്യാര്‍ത്തികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പെടുത്തിയ ഇന്‍സ്പെയര്‍ അവാര്‍ഡ് നേടി മോങ്ങം സ്കൂളിലെ വിദ്ധ്യാര്‍ത്ഥി വെണ്ണക്കോടന്‍ അന്‍സല്‍ മുഹമ്മദ് നാടിനും സ്കൂളിനും അഭിമാനമായി. ശാസ്ത്ര വര്‍ഷത്തോടനുബന്ധിച്ച് ജൈവ വൈവിധ്യങ്ങള്‍ എന്ന വിഷയത്തില്‍ പ്രബന്ധാവതരണത്തിനാണ് ഡല്‍ഹി കേന്ദ്രമായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി (ശാസ്ത്ര സാങ്കേതിക വകുപ്പ്) യുടെ അയ്യായിരം രൂപയുടെ ക്യാഷ് അവാര്‍ഡ് അന്‍സില്‍ മുഹമ്മദിനെ തേടിയെത്തിയത്. 
    മോങ്ങം സ്വദേശിയും കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസ് അദ്ധ്യാപകനുമായ വെണ്ണക്കോടന്‍ ഇബ്രാഹിം മാസ്റ്ററുടെയും ആബിദ കുണ്ടേരിയുടെയും മകനായ  അന്‍സല്‍ മുഹമ്മദ് മോങ്ങം എ.എം.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്ധ്യാര്‍ത്ഥിയാണ്. പഠനത്തോടൊപ്പം ശാസ്ത്ര മേളയിലും മറ്റ് പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനമാണ് അന്‍സല്‍  കാഴ്ച്ചവെക്കുന്നതെന്ന് ഈ അവാര്‍ഡ് കിട്ടുന്നതിനു വേണ്ടി ആവശ്യമായ സഹായവും പ്രചോദനവും നല്‍കിയ സ്കൂളിലെ സയന്‍സ് അദ്ധ്യാപകനായ അസീസ് മാസ്റ്റര്‍ “എന്റെ മോങ്ങം” ന്യുസിനോട് പറഞ്ഞു. അന്‍സല്‍ മുഹമ്മദിനെ പോലുള്ള വിദ്ധ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും കഠിന പ്രയ്ത്നം കൊണ്ട് കൊണ്ടോട്ടി സബ് ജില്ലാ ശാസ്ത്രമേളയിലെ കിരീടമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ മോങ്ങം എ.എം.യു.പി സ്കൂള്‍ ജില്ലയിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സയന്‍സ് സ്കൂളായി തിരഞ്ഞെടുത്തിരുന്നതായും അദ്ധേഹം പറഞ്ഞു.  സ്കൂള്‍ പി.ടി.എ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ അന്‍സബിനെ ആദരിക്കുകയും ഹെഡ് മിസ്ട്രസ് വത്സലഭായ് ടിച്ചര്‍ ചെക്ക് കൈമാറുകയും ചെയ്തു. 
Repport & Photo: Alavi kutty C.T. Mongam

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment