മോങ്ങം സ്കൂളില്‍ സൌജന്യ നേത്ര പരിശോധന ക്യാമ്പ് വെള്ളിയാഴ്ച്ച

             മോങ്ങം: പെരിന്തല്‍മണ്ണ അല്‍ സലാമ കണ്ണാശുപത്രിയുടെ പുതിയ സംരംഭമായ കൊണ്ടോട്ടി ഷോണ്‍ ഒപ്റ്റിക്കത്സിന്റെ സഹകരണത്തോടെ മോങ്ങം എ.എം.യു.പി.സ്കൂളില്‍ നാളെ പൊതുജനങ്ങള്‍ക്കായി സൌജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തുന്നു. ജൂലൈ 6 വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ നടക്കുന്ന ക്യാമ്പില്‍ എല്ലാവിധ നേത്ര രോഗങ്ങളും വിദ്ഗ്തരുടെ നേതൃത്വത്തില്‍ തീര്‍ത്തും സൌജന്യമായി പരിശോദിച്ച് രോഗനിര്‍ണ്ണയം നടത്തുന്നതും ആവശ്യക്കാര്‍ക്ക് സൌജന്യ നിരക്കില്‍ കണ്ണടകള്‍ നല്‍കുന്നതുമായിരിക്കുമെന്ന് പി.ടി.എ പ്രസിഡന്റ് സി.ഹംസ അറിയിച്ചു. തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് പെരിന്തല്‍മണ്ണ അല്‍ സലാമ കണ്ണാശുപത്രിയില്‍ സൌജന്യ ചികിത്സാ സംവിധാനം ഉണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment