വാഹനാപകടത്തില്‍ പത്ര ഏജന്റിനു പരിക്ക്

               മോങ്ങം : വാഹനാപകടത്തില്‍ പത്ര ഏജന്റിന് പരിക്ക്. കഴിഞ്ഞ ദിവസം മോങ്ങം അങ്ങാടിയില്‍ ചെറുപുത്തൂര്‍ റോഡിനടുത്ത് വെച്ച് നടന്ന വാഹനാപകടത്തില്‍ ചന്ദ്രിക പത്രത്തിന്റെ വാലഞ്ചേരി ഏജന്റ് ഉമറിനും സുഹ്‌റ്ത്ത് പി. മുഹമ്മദലിക്കും പരിക്കു പറ്റി. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന കൊട്ടജീപ്പുമായി കൂട്ടിയിടിച്ചാ‍ണ് അപകടം സംഭവിച്ചത്. അറവങ്കരയിലെ കല്ല്യാണ വീട്ടില്‍ പോയി മടങ്ങി വരുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. സാരമായി പരിക്കേറ്റ ഇരുവരെയും മഞ്ചേരി മലബാര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment