മോങ്ങത്ത് പിന്നെയും കാലി ചന്ത തുടങ്ങി


   മോങ്ങം: ഒരു പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം മോങ്ങത്ത് വീണ്ടും കാലി ചന്ത തുടങ്ങി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മഞ്ചേരി കാലിചന്തയാണ് ചില പ്രതേക കാരണങ്ങളാല്‍ മോങ്ങത്തേക്ക് മാറ്റിയിരിക്കുന്നത്.  മഞ്ചേരി മുന്സിപാലിറ്റിയുടെ കീഴില് ചെരണയില് പതിറ്റാണ്ടുകളായി പ്രവര്ത്തിച്ചിരുന്ന കാലിചന്ത    ഇടക്കാലത്തേക്ക് പയ്യനാട്ടേക്ക് മാറ്റിയിരുന്നുവെങ്കിലും സ്ഥല പരിമിതി അടക്കമുള്ള ബുദ്ധിമുട്ടുകളെ തുടര്ന്ന് വീണ്ടും ചെരണിയിലേക്ക് കൊണ്ട്‌വന്നിരുന്നു. പരിസര മലിനീകരണത്തിന്റെയും മറ്റും പേരില്‍ പ്രദേശവാസികള് പൌരസിമിതി രൂപീകരിച്ച് സംഘടിതമായി എതിര്ത്തതിനെ തുടര്ന്ന് അവിടെ പ്രശ്നമാവുകയും  വ്യാപാരികള്കന്നുകളുമായി റോഡിലിറങ്ങുകയും ചെയ്തതോടെ മറ്റൊരിടം കണ്ടെത്തുന്നത് വരെ പ്രശ്ന പരിഹാര ഫോര്മുല എന്ന നിലക്ക് മഞ്ചേരി ചന്ത തല്ക്കാലികമായി മോങ്ങത്തേക്ക് മാറ്റിയിരിക്കുകയാണ്
     മോങ്ങം ഹില്‍ടോപ്പില്‍ ടി.പി.കുഞ്ഞുവിന്റെ വീടിന് സമീപത്തുള്ള പറമ്പിലാണ് താല്‍‌കാലികമായി ചന്ത സംവിധാനിച്ചിട്ടുള്ളത്. മഞ്ചേരി നഗരസഭയുടെ ഒരു പ്രധാന വരുമാന മാര്‍ഗമായ ചന്തക്ക് മുന്‍സിപ്പല്‍ പരിധിയില്‍ തന്നെ സ്ഥലം കണ്ടെത്താന്‍ അധികാരികള്‍ തീവ്ര ശ്രമത്തിലാണ്. അതിനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയണെന്നാണ് ബന്ധപെട്ടവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. അങ്ങിനെ വന്നാല്‍ ഈ ചന്ത മോങ്ങത്ത് നിന്ന് മാറി പോകാനും സാധ്യതയുണ്ട്. 
    ഒരു കാലത്ത് ആളുകളും കന്നുകളും കച്ചവടക്കാരുമായി ഹരവും ആവേശവുമായി മോങ്ങത്തിന്റെ പ്രതാപകാല അടയാളമായി തിങ്കളാഴ്ച്ചകളില്‍ സജീവമായിരുന്ന മോങ്ങം ചന്ത  ചരമഗീതം പാടിയിട്ട് ഏതാണ്ട് ഒരു പതിറ്റാണ്ടോളമായി. തിങ്കളാഴ്ച്ചക്ക് പകരം ബുധനാഴ്ച്ചയാണങ്കിലും വീണ്ടും കന്നുകാലി ചന്ത നാട്ടിലെത്തുമ്പോള്‍ ഗത കാല ഓര്‍മകള്‍ അയവിറക്കുകയാണ് മോങ്ങത്തുകാര്‍.

Repport: Usman moochi kundil
Photo: C.T.Alavi kutty

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment