നവീകരിച്ച കിഴക്കേതല നിസ്കാരപള്ളി ഉദ്ഘാടനം ചെയ്തു

           മോങ്ങം: പുതുക്കി പണിത മോങ്ങം കിഴക്കേതല നിസ്കാര ഇന്ന് മഗ്‌രിബ് നിസ്കാരത്തിനു നേതൃത്വം നല്‍കികൊണ്ട് പള്ളി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മോങ്ങം പ്രദേശത്തെ ആദ്യ മുസ്ലിം പള്ളിയായ കിഴക്കേതല റേഷന്‍ ഷാപ്പിന് എതിര്‍വശമുള്ള നിസ്കാരപള്ളി ഹൈവേ വികസനവുമായി അസൌകര്യങ്ങളാല്‍ വീര്‍പ്പ് മുട്ടുകയായിരുന്നു. മോങ്ങം ബിലാല്‍ ഇസ്ലാമിക് ട്രസ്റ്റിനു കീഴിലുള്ള ഈ നിസ്കാരപള്ളി ഇരു നിലകളിലായിട്ടാണ് ഇപ്പോള്‍ നവീകരിച്ചിട്ടുള്ളത്. നാഷണല്‍ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന ഈ നിസ്കാര പള്ളിയോടനുബന്ധിച്ച് യാത്രക്കാരായ സ്ത്രീകള്‍ക്ക് നിസ്കരിക്കാനുള്ള സ്ഥലവും സജീകരിച്ചിട്ടുണ്ട്.
    മോങ്ങം ഉമ്മുല്‍ ഖുറാ മസ്ജിദ് ഇമാം ഇബ്രാഹിം സഖാഫി കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ജമാലുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍, ഉമ്മര്‍ ബാഖഫി കൂരിയാട്, കുഞ്ഞു ഹാജി കോട്ടക്കല്‍, എം.സി.മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Repport: Shuhaib Mongam

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment