ഓട്ടോറിക്ഷ വിതരണം ചെയ്തു

         മോങ്ങം :  കേരള ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി കുടുംബങ്ങള്‍ക്ക് ഓട്ടോറിക്ഷ നല്‍കി. മൊറയൂര്‍ ഗ്രാമപഞ്ചായത്ത്  കേരള വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൊറയൂര്‍ പഞ്ചായത്തിലെ നാല് നിര്‍ദ്ധന പട്ടികജാതി കുടുംബങ്ങള്‍ക്കാണ് ഓട്ടോറിക്ഷ നല്‍കിയത്. ഓട്ടോറിക്ഷാവിതരണോല്‍ഘാടനം ജില്ലാപഞ്ചാത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു നിര്‍വഹിച്ചു. മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബങ്കാളത്ത് സക്കീന അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ വൈസ് പ്രസിഡന്റ് പി.പി അബൂബക്കര്‍, സി.കെ.മുഹമ്മദ്, ബി. മാളുമ്മ , ബി മണി എന്നിവര്‍ പ്രസംഗിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment