വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം : ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചു

        മോങ്ങം : അതിരൂക്ഷമായി വോള്‍ട്ടേജ് ക്ഷാമം നേരിടുന്ന മോങ്ങം ചെറുപുത്തൂര്‍ പുലിയോത്തുപറമ്പ്, വെള്ളാരം‌പാറ, കുഴിലം കുന്ന് എന്നീ പ്രദേശങ്ങളിലെ വോള്‍ട്ടേജ്  ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായി. പുലിയോത്ത്പറമ്പില്‍ ട്രാന്‍‌സ്ഫോര്‍മര്‍ സ്ഥാപിച്ചുകൊണ്ടാണ് ഇതിനു പരിഹാരം കണ്ടത്. ട്രാന്‍സ്ഫോര്‍മറിന്റെ ഉല്‍ഘാടന കര്‍മ്മം പുല്പറ്റ ഗ്രാമപഞ്ചായത്ത് പി.പി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. മൊറയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി.കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച  പരിപാടിയില്‍ പ്രഫസര്‍ കെ അബ്ദുല്‍ഹമീദ്, കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍ , സബ് എഞ്ചിനിയര്‍മാരായ ഒ.പി അബ്ദുല്‍ അസീസ്, സൈദലവി, മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ ഹംസ ഹാജി, സി.കെ കുഞ്ഞിമാന്‍ , ടി.കെ സുബൈര്‍ എന്നിവര്‍ സംസാരിച്ചു. വൈദ്യുതി നവീകരണ പദ്ധതിയുടെ ഭാഗമായി മോങ്ങം അങ്ങാടിയില്‍ വലിയ ഇലക്ട്രിക് പോസ്റ്റ് നാട്ടിയിട്ടുണ്ട്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment