പി.എം.കെ അനുസ്മരണം : സ്വാഗത സംഘം രൂപീകരിച്ചു

         മോങ്ങം: പ്രശസ്ത ചിന്തകനും എഴുത്തുകാരനും ഇസ്ലാമിക പ്രബോധകനും ഉമ്മുൽഖുറാ സെക്രടറിയുമായിരുന്ന പി.എം.കെ ഫൈസി അനുസ്മരണ സമ്മേളനത്തിന് 33 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സി.കെ.യു മൗലവിയെ ചെയർമാനും എം.സി.മുഹമ്മദ് ഫൈസിയെ കൺവീനറുമായി മോങ്ങം ഉമ്മുൽഖുറാ ഓഫീസിൽ ചേർന്ന സുന്നീ പ്രസ്ഥാന ബന്ധുക്കളുടെ യോഗം തെരഞ്ഞെടുത്തു.
  ആഗസ്ത് 30നു വ്യാഴാഴ്ച്ച മോങ്ങം അങ്ങാടിയിൽ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരി തങ്ങൾ, ഡോ: ഹുസൈൻ രണ്ടത്താണി, ഷൗക്കത്ത് ബുഖാരി, തുടങ്ങിയവരും വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കളും സംബന്ധിക്കും. യോഗത്തിൽ ഇബ്രാഹിം സഖാഫി കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു. സി.കെ.മൊയ്ദീൻ കുട്ടി മാസ്റ്റർ സ്വാഗതവും, എം.സി.എം ഫൈസി നന്ദിയും പറഞ്ഞു 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment