മോങ്ങം സെക്ടര്‍ എസ് എസ് എഫ് സാഹിത്യോത്സവം സമാപിച്ചു

               മോങ്ങം : എസ് എസ് എഫ് മോങ്ങം സെക്ടര്‍ കമ്മിറ്റി നടത്തിയ സാഹിത്യോത്സവം സമാപിച്ചു. പി എം കെ ഫൈസിയുടെ നാമദേയത്തില്‍ നാലു വേദികളിലായി അരങ്ങേറിയ സാഹിത്യോത്സവത്തിന്റെ ഉല്‍ഘാടനം എസ് വൈ എസ് ഡിവിഷന്‍ വൈസ്പ്രസിഡന്റ് റഫീഖ് ബുഖാരി നിര്‍വഹിച്ചു. മോങ്ങം സെക്ടറിന്റെ കീഴിലുള്ള പതിനൊന്നു യൂണിറ്റില്‍ നിന്നായി നിരവധി പേര്‍ മത്സരത്തില്‍ പങ്കെടുത്തു. ഖുര്‍‌ആന്‍ പാരായണം , ക്വിസ് മത്സരം , മാപ്പിളപ്പട്ട്, സാഹിത്യ രജനാ മത്സരങ്ങള്‍ , പ്രസംഗ മത്സരം , കഥ പറയല്‍ മത്സരം തുടങ്ങിയ വിവിധയിനം മത്സരങ്ങളാണ് നാലു വേദികളിലായി അരങ്ങേറിയത്. ഒന്നാം സ്ഥാനം മോങ്ങം യൂണിറ്റും രണ്ടാം സ്ഥാനം സി എം അരിമ്പ്രയും മൂന്നാം സ്ഥാനം ചെറുപുത്തൂര്‍ യൂണിറ്റും നേടി. വിജയികള്‍ക്കുള്ള സമ്മാനദാനം എസ് വൈ എസ് ജോയിന്റ് സെക്രട്ടറി ഗഫൂര്‍ ചെറുപുത്തൂരും എസ് എസ് എഫ് മുന്‍ പഞ്ചായത്ത് സെക്രട്ടറി ഇഖ്‌ബാല്‍ മാസ്റ്റര്‍ എന്നിവര്‍ നിര്‍‌വഹിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment